Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

"അമ്മ"യിലെ പ്രശ്‌നപരിഹാരത്തിന്‌ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നീക്കം... 24-ന്‌ കൊച്ചിയില്‍ ചേരുന്ന സംഘടനാ പൊതുയോഗത്തില്‍ ഭാരവാഹി മാറ്റമുള്‍പ്പെടെ അഴിച്ച് പണിയും; പൃഥ്വിരാജിനെയും രമ്യാ നമ്പീശനെയും പുറത്താക്കാൻ അണിയറയിൽ നീക്കം

08 JUNE 2018 12:24 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമ്മയില്‍ അടിമുടി അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ "അമ്മ"യിലെ പ്രശ്‌നപരിഹാരത്തിന്‌ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. 24-ന്‌ കൊച്ചിയില്‍ ചേരുന്ന സംഘടനാപൊതുയോഗത്തില്‍ ഭാരവാഹി മാറ്റമുള്‍പ്പെടെ ഉണ്ടായേക്കും.

ഭാരവാഹിയും സംഘടനയിലെ ശക്‌തനുമായിരുന്ന ദിലീപ്‌ ഉള്‍പ്പെട്ട ലൈംഗിക ആക്രമണ കേസുമായി ബന്ധപ്പെട്ടാണ്‌ അമ്മയ്‌ക്കുള്ളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പുറത്തായത്‌. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ ആരോപണവിധേയനായതിനു പിന്നാലെ നടന്ന അമ്മ യോഗത്തില്‍ ദിലീപിന്‌ അനുകൂലമായി മുതിര്‍ന്ന അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. യുവനേതാക്കളില്‍ ചിലര്‍ ഈ നിലപാടിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നീട്‌ കേസില്‍ ദിലീപ്‌ അറസ്‌റ്റിലായതോടെ സംഘടനയില്‍നിന്ന്‌ പുറത്താക്കിയെങ്കിലും അസ്വാരസ്യം ഒഴിവായില്ല.

പൃഥ്വിരാജ്‌ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംഘടനാ നിലപാടുകളോടുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടയില്‍ സംഘടനയിലെ വനിതകളിലെ ഒരു വിഭാഗം വിമണ്‍ ഇന്‍ സിനിമാ കലക്‌ടീവ്‌(ഡബ്ല്യൂ.സി.സി.) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്‌തു. ഇതോടെ സംഘടനയിലെ എതിര്‍പ്പ്‌ പരസ്യമായി. പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി അമ്മയുടെ പൊതുയോഗം വിളിച്ചുചേര്‍ത്തിരുന്നില്ല. യുവതാരങ്ങള്‍ക്കുള്‍പ്പെടെ സമ്മതനായ ആളുകളെ ഭാരവാഹിത്വം ഏല്‍പ്പിക്കാനാണുനീക്കം. സൂപ്പര്‍താരങ്ങളിലൊരാള്‍ പ്രധാന ഭാരവാഹിത്വത്തിലേക്ക്‌ എത്തിയേക്കും. ദിലീപ്‌ പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തിയ താരങ്ങള്‍ക്കെതിരേ സംഘടനാ ചട്ടങ്ങള്‍ മറികടന്നെന്ന പേരില്‍ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്‌.

ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജും രമ്യാ നമ്ബീശനും ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിടേണ്ടിവരും. സംയമന നീക്കത്തിനും ശ്രമം നടക്കുന്നുണ്ട്‌. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും രമ്യാനമ്പീശനും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം സംഘടനയ്ക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സംഘടനയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്നാണ് ഇരുവരേയും സംഘടനയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഈ രണ്ടു പ്രമുഖ താരങ്ങളെ പുറത്താക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും സംഘടനാ നേതൃത്വം പരിശോധിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends