ബിഗ് ബോസ് വീട്ടിനുള്ളിൽ നടക്കുന്നത് ഗ്രൂപ്പ് കളി... ഒരു റിയാലിറ്റി ഷോ ജയിക്കാൻ എന്തും ചെയ്യാൻ എനിക്കാകില്ല... ശക്തരായ എതിരാളികളെ പുറത്താക്കുകയും ദുർബലരെ നിലനിർത്തുകയും ചെയ്യുന്ന കളി; ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ അർച്ചന തുറന്നടിക്കുന്നു...

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ അർച്ചന വീട്ടിൽ നടന്ന വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. അതേസമയം ഈ വീട്ടിനുള്ളിൽ നടക്കുന്നത് ഗ്രൂപ്പ് കളി എന്നാണ് അർച്ചനയുടെ വാദം. ഇതൊരു ഗെംയിമാണ്. എല്ലാവരും പുറത്തു പോകേണ്ടവരാണ്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബിഗ് ബോസല്ല. ഇതിനു പുറത്താണ് എന്റെ ജീവിതം. അതിനാൽ ഒരു റിയാലിറ്റി ഷോ ജയിക്കാൻ എന്തും ചെയ്യാൻ കഴിയില്ല.
സ്വന്തം മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ അവിടെ ചെയ്തിട്ടുള്ളു. ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിലൊക്കെ ഇവർ ഈ ഒത്തുകളി നടത്തും. എങ്കിലും ഇത്രയും ദിവസം പിടിച്ചു നിന്ന എനിക്ക് ഫൈനൽ വരെ എത്താൻ സാധിക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ബിഗ് ബോസ് വീട്ടിനുള്ളിൽ നടക്കുന്ന ഗ്രൂപ്പ് കളിയുടെ ഭാഗമായി എലിമിനേഷനിൽ വന്നതോടെ ഞാൻ പുറത്തായി.
ശക്തരായ എതിരാളികളെ പുറത്താക്കുകയും ദുർബലരെ നിലനിർത്തുകയും ചെയ്യുന്ന കളിയാണ് വീട്ടിലുള്ളവർ കളിച്ചത്. അവരുടെ താല്പര്യം സംരക്ഷിക്കുന്നവരെയാണ് ക്യാപ്റ്റൻ ആക്കുക. എലിമിനേഷന്റെ ദിവസം അവർ മനഃപൂർവം സുരേഷേട്ടനെ ക്യാപ്റ്റൻ ആക്കി. അതുവഴി അദ്ദേഹത്തെ ഫിനാലെയിൽ എത്തിച്ചു. അത് കഴിഞ്ഞു ശ്രീനിയേയും അതിദിയെയും ഫിനാലെയിൽ എത്തിച്ചു. പേളിയും അതിദിയും തമ്മിൽ നേരിട്ട് അത്ര നല്ല ബന്ധമൊന്നുമില്ല.
എന്നാൽ സുരേഷേട്ടൻ ഇടക്ക് ഉള്ളതിനാലാണ് അതിദി ഫിനാലെയിൽ എത്തിയത്. നോമിനേഷനിൽ സാബു ചേട്ടനും കൂടി ശ്രീനിഷിനു വോട്ട് ചെയ്തിരുന്നെങ്കിൽ അവൻ എലിമിനേഷനിൽ വരുമായിരുന്നു. പക്ഷെ ഇന്നേ വരെ ഞങ്ങൾ എലിമിനേഷനോ നോമിനേഷനോ ചർച്ച ചെയ്തിട്ടില്ല. അതിനാൽ ആര് ആരെ നോമിനേറ്റ് ചെയ്യുന്നുവെന്നു ഞങ്ങൾക്ക് പരസ്പരം അറിയില്ല. ഇനി ഷോ കഴിയാൻ ആറു ദിവസം കൂടിയേ ഉള്ളു. ഇനി ആരാകും വിജയി എന്ന് കണ്ടിരുന്നു കാണാം.
https://www.facebook.com/Malayalivartha