രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

പല വിവാദമായ പ്രസ്താവനകളും നടത്തിയ താരമാണ് രാഖി സാവന്ത്. ഇപ്പോള്‍ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് താരം. അവയവ ദാനത്തിന് തയ്യാറാണെന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ നടിയുടെതായി പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് രാഖി ഇക്കാര്യം അറിയിച്ചത്.
മറ്റുള്ളവര്‍ക്കുവേണ്ടി തങ്ങളുടെ അവയവഭാഗങ്ങളും അവയവങ്ങളും ദാനം ചെയ്തുകൊണ്ട് ഒട്ടേറെപ്പേര്‍ സ്‌നേഹദാനം ചെയ്യുന്നു. തന്റെ കയ്യില്‍ സ്തനങ്ങള്‍ മാത്രമാണുള്ളതെന്നും അതിനാല്‍ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് രാഖി പറഞ്ഞത്. രാഖിയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.'ആര്‍ക്കാണ് ഇതു ലഭിക്കുകയെന്ന് നമുക്ക് കാണാം.' എന്നാണ് വീഡിയോയുടെ അവസാനം രാഖി പറയുന്നത്.
രാഖിയുടെ ചിന്തകളെ പ്രശംസിച്ചുകൊണ്ട് ചിലര്‍ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്. അതേസമയം രാഖിയുടെ വീഡിയോയെ തമാശയെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ഭൂരിപക്ഷം പേരും ചെയ്തിരിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ബ്രസ്റ്റ് എന്‍ഹാന്‍സ്‌മെന്റ് സര്‍ജറിക്ക് വിധേയമായിട്ടുണ്ടെന്ന് രാഖി അവകാശപ്പെട്ടിരുന്നു. പിന്നീട് 2010ല്‍ ഇത് നീക്കം ചെയ്തതായും രാഖി അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha