ഇത് ബിഗ്‌ബോസ് അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ്... അവരുടേത് വെറും പൊള്ളയായ പ്രണയം; റേറ്റിംഗ് കൂട്ടാൻ അവർ ചെയ്ത് കൂട്ടിയത്; മത്സരത്തിൽ നിന്നും പുറത്തതായതോടെ വെളിപ്പെടുത്തലുമായി അർച്ചന...

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ അർച്ചന പേളിയുടെയും ശ്രീനിയുടെയും പ്രണയത്തെക്കുറിച്ച് പറയുകയാണ്. ഗെയിം ജയിക്കാൻ വേണ്ടി പേളി നന്നായി കളിക്കും. ബിഗ് ബോസിലേക്ക് ഏറ്റവും തയ്യാറെടുപ്പുകൾ നടത്തി വന്ന ആളാണ് പേളി. അതു കൊണ്ട് തന്നെ വളരെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു അവർ. ക്യാമറ സ്പേസിനെക്കുറിച്ചൊക്കെ പേളിക്ക് വ്യക്തമായ ധാരണയുണ്ട്. അതേസമയം പേളി ശ്രീനി പ്രണയം ബിഗ് ബോസില്‍ തന്നെ അവസാനിക്കുമെന്നാണ് അര്‍ച്ചന പറയുന്നത്. പേളിക്കും ശ്രീനിക്കും ഫൈനല്‍ വരെ എത്താന്‍ മാത്രമുള്ള ആയുധമായിരുന്നു പ്രണയം എന്നും അര്‍ച്ചന പറയുന്നു.
അതേസമയം ശ്രീനി-പേളി പ്രണയം തുടരുന്നത് പിന്മാറിയാല്‍ ജനപിന്തുണ കുറയുമെന്ന് അറിഞ്ഞു കൊണ്ടുള്ള കളിയാണ്. ബിഗ്‌ബോസിലെ പ്രണയ നാടകം ഫൈനല്‍ വരെ എത്താനുളള തുറുപ്പു ചീട്ട് മാത്രമാണ്. അതേസമയം ഇവരുടെ പ്രണയം ഗെയിമാണോ അതോ സത്യസന്ധമായ പ്രണയമാണോ എന്നൊന്നും ഇപ്പോഴും തനിക്കോ മറ്റുള്ള വീട്ടുകാര്‍ക്കോ അറിയില്ലെന്നാണ് അര്‍ച്ചന പറയുന്നത്. ശ്രീനിഷ് ഫിനാലെയില്‍ എത്തിയത് പേളിയുടെ കൂടെ കൂട്ടിയത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീനി ഫിനാലെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ പേര്‍ളി ഭയങ്കര അസ്വസ്ഥയായി മാറിയതായി തനിക്ക് തോന്നിയെന്നാണ് അര്‍ച്ചന പറയുന്നത്.
അതേ തുടര്‍ന്നാണ് പേളി ശ്രീനിയുമായി വഴക്കിട്ടതെന്ന് അര്‍ച്ചന പറയുന്നു. ശ്രീനി തന്നെ അവഗണിക്കുന്നുവെന്ന് വരുത്തി പേളി ബിഗ് ബോസ് തീരും മുന്‍പേ ബന്ധം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അര്‍ച്ചന ചൂണ്ടിക്കാട്ടുന്നു. ലാലേട്ടന്റേയും മറ്റു സംസാരത്തിൽ നിന്ന് സുരേഷേട്ടന് അത്യാവശ്യം ഫാൻ ബേസ് ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം പേളി സുരേഷേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് സുരേഷട്ടനെ ചൊല്ലിയുണ്ടായ തർക്കങ്ങളിൽ പേളി സ്വീകരിച്ച നിലപാടൊന്നും എനിക്ക് വ്യക്തിപരമായി അംഗീകരിക്കാനാവുന്നതായിരുന്നില്ല.
മൂന്നാമതൊരാൾ വന്ന് സുരേഷേട്ടനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുമ്പോൾ അത് തെറ്റോ ശരിയോ എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പേളിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതവൾ ചെയ്തില്ല. ഇതിന്റെ പേരിൽ ഒരു തവണ പേർളിയെ ഞാൻ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. ചോദ്യവും പറച്ചിലും കരച്ചിലും. അത് പേളിയുടെ ഇരയായി മാറല്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്. ആ വീട്ടിൽ പേളി ഉണ്ടാക്കിയെടുത്ത മൂന്നു വാക്കുകൾ ഉണ്ട്. ടാർഗറ്റ് ചെയ്യുക, കോർണർ ചെയ്യുക, അവഗണിക്കുക.
പേളി പറഞ്ഞു പറഞ്ഞു ഈ വാക്കുകൾ എല്ലാവരുടെയും മനസ്സിൽ കയറി. അവിടെ ആരും ആരെയും ഒന്നും ചെയ്യാറില്ല. എല്ലാവർക്കും അവരവരുടെ സ്പേസുണ്ട്. എന്നാൽ പേർളി എപ്പോഴും വെറുതെ പറയും, എന്നെ ടാർഗറ്റ് ചെയ്യുന്നു, കോർണർ ചെയ്യുന്നു, അവഗണിക്കുന്നുവെന്നൊക്കെ. എന്നിട്ട് അടിയുണ്ടാക്കും. എല്ലാവരോടും അങ്ങോട്ട് പോയി ചൊറിഞ്ഞു ചൊറിഞ്ഞു വഴക്കുണ്ടാക്കും. മറ്റെയാൾ അവസാനം കൺട്രോൾ പോയി എന്തെങ്കിലുമൊക്കെ പറയും. അതോടെ കരച്ചിലായി.ബഹളമായി. സുരേഷേട്ടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ ശേഷമാണ് പേളി-ശ്രീനി ലൗവ് ട്രാക്ക് തുടങ്ങുന്നത്. അതൊരു ഗെയിമാണോ അതോ സത്യസന്ധമായ പ്രണയമാണോ എന്നൊന്നും ഇപ്പോഴും എനിക്ക് അറിയില്ല.
എനിക്ക് മാത്രമല്ല ബാക്കി വീട്ടുകാർക്കും ഈ കാര്യത്തിൽ കൃത്യമായ ധാരണയില്ല. ബിഗ് ബോസ് കഴിഞ്ഞിട്ടും അവർ ഈ പ്രണയം തുടരുമോ എന്നറിയില്ല. ആ ബന്ധം തുടരുകയും അതൊരു വിവാഹത്തിലേക്ക് എത്തുകയും ചെയ്താൽ ഞങ്ങൾക്കും സന്തോഷം. ശ്രീനിഷ് ഫിനാലെയിൽ എത്തിയത് പേർളിയുടെ കൂടെ കൂട്ടിയത് കൊണ്ട് മാത്രമാണ്. എന്നാൽ ശ്രീനി ഫിനാലെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ പേർളി ഭയങ്കര അസ്വസ്ഥയായി മാറിയതായി എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ആണ് അതേ ചൊല്ലി കണ്ണീരും ബഹളവുമൊക്കെയായത്.
ശ്രീനി തന്നെ അവഗണിക്കുന്നുവെന്ന് വരുത്തി പേളി ബിഗ് ബോസ് തീരും മുൻപേ ബന്ധം അവസാനിപ്പിക്കാൻ സാധ്യതയുണ്ട് . എന്നാൽ ശ്രീനി ഇക്കാലം കൊണ്ട് പേർളിയെ നന്നായി മനസ്സിലാക്കിയതിനാൽ വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്. പ്രണയത്തിൽ നിന്ന് ഈ ഘട്ടത്തിൽ പിൻമാറിയാൽ ജനപിന്തുണ കുറയുമെന്ന് അവനറിയാം. ഈ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന ഒരു ടെൻഷൻ രണ്ട് പേർക്കും ഉള്ളതായാണ് തോന്നുന്നത്. ആളുകളെ ജഡ്ജ് ചെയ്യുന്നതിൽ മിടുക്കുള്ള ആളാണ് പേർളി. കൂട്ടത്തിൽ ദുർബരായ സുരേഷിനേയും ഷിയാസിനേയും കൂടെ പേർളി കൂടെ നിർത്തിയത് വീട്ടിലെ സമവാക്യങ്ങളെ മാറ്റിമറിച്ചിരുന്നു. പേളിയാണ്ഷിയാസിനെ മണ്ടൻ, പൊട്ടൻ എന്നൊക്കെ വിളിച്ച് ആദ്യം കളിയാക്കിയത്. അവനും അതനുസരിച്ച് വഴക്കിടും, അടികൂടും, ഇരയായി കളിക്കും.
പിന്നെ പിന്നെ വീട്ടിൽ എല്ലാരും ഷിയാസിനെ കളിയാക്കാൻ തുടങ്ങി. അതേ ചൊല്ലി ഷിയാസ് ബഹളം വയ്ക്കാനും കരയാനുമൊക്കെ തുടങ്ങിയ ശേഷം പേളി അവനെ കളിയാക്കിയിട്ടില്ല. ലാലേട്ടൻ പറഞ്ഞു ഷിയാസിന് പുറത്ത് ഫാൻസൊക്കെയുണ്ടെന്ന് അറിയുന്നതും അപ്പോൾ ആണ്. സുരേഷേട്ടനെ പേളി അനാവശ്യസമ്മർദ്ദത്തിലാക്കി എന്ന അഭിപ്രായം എനിക്കുണ്ട്. ഇപ്പോഴും പേളിയോടുള്ള വിധേയത്വത്തിൽ നിന്നും സുരേഷേട്ടൻ പുറത്തു വന്നിട്ടില്ല.
ലാസ്റ്റ് വീക്ക് നോമിനേഷനിലൊക്കെ നമ്മൾ കണ്ടത് അതാണ്. പേളി-സുരേഷേട്ടൻ പ്രശ്നത്തിൽ പുള്ളി വീണു പോയപ്പോൾ അദിതിയാണ് സുരേഷേട്ടനൊപ്പം നിന്നത് അതിനു ശേഷമാണ് പേളിയും അദിതിയും തമ്മിൽ അകലുന്നതും. നീയല്ലേ സുരേഷേട്ടനെ തട്ടിക്കൊണ്ട് പോയത് എന്നൊക്കെ പേളി അദിതിയോട് ചോദിച്ചിട്ടുണ്ട്.
അങ്ങനെ തട്ടിക്കൊണ്ടുപോകാൻ സുരേഷേട്ടൻ ഒരു വസ്തുവൊന്നുമലല്ലോ. ഇത്തരം പ്ലാനുകളോടും ഗെയിമുകളോടും എനിക്ക് യോജിപ്പില്ല. പേർളിക്കും ശ്രീനിഷിനും മാത്രമല്ല, അവിടെയുള്ള എല്ലാവർക്കും പ്രേമിക്കാനൊക്കെ അറിയാം. പക്ഷെ ഞങ്ങൾക്കൊക്കെ പുറത്തു വന്നാലും നന്നായി ജീവിക്കണം എന്നുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പ്രേമിക്കുക എന്നത് എനിക്ക് ചിന്തിക്കാവുന്ന കാര്യമല്ല. ഇതൊരു ഗെയിമാണ് അതിനെ അങ്ങനെ തന്നെ കാണണം. എന്നാല്‍ പേർളിയും ശ്രീനിയും അത് ചെയ്തു.
അവർ കളിയിൽ വിജയിക്കുന്നു. ഫിനാലെയിൽ എത്തി. എന്നാൽ ജീവിതം എന്നാൽ ഈ ഒരു ബിഗ് ബോസ് ഷോ അല്ലല്ലോ. ശ്രീനി ഇക്കാലം കൊണ്ട് പേര്‍ളിയെ നന്നായി മനസ്സിലാക്കിയതിനാല്‍ വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്.
പ്രണയത്തില്‍ നിന്ന് ഈ ഘട്ടത്തില്‍ പിന്‍മാറിയാല്‍ ജനപിന്തുണ കുറയുമെന്ന് ശ്രീനിക്കറിയാം. ഈ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന ഒരു ടെന്‍ഷന്‍ രണ്ട് പേര്‍ക്കും ഉള്ളതായാണ് തനിക്ക് തോന്നുന്നതെന്നും മിക്കവാറും ബിഗ്ബോസോട് കൂടി ബന്ധം അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അര്‍ച്ചന പറയുകയാണ്. ഇനി ഷോ കഴിയാൻ അഞ്ച് ദിവസം കൂടിയേ ഉള്ളു. അത്കഴിഞ്ഞറിയാം ഇവരുടെ പ്രണയം എന്താകുമെന്നൊക്കെ...
https://www.facebook.com/Malayalivartha


























