കാലുകള്‍ക്കിടയില്‍ കത്തിമുന കൊണ്ട് വരയുന്നത് പോലെയുള്ള വേദന; പതിനാറാം വയസിൽ ബാലസംഗത്തിനിരയായ അനുഭവം വെളിപ്പെടുത്തി പദ്മാലക്ഷ്മി...

അമേരിക്കയില്‍ സുപ്രീംകോടതി നോമിനി ബ്രെട്ട് കാവനായ്ക്ക് എതിരേ ഒരു ദശകത്തിന് ശേഷം ഉയര്‍ന്ന ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിൽ തനിക്ക് പതിനാറാം വയസിൽ നേരിടേണ്ടിവന്ന ബാലസംഗത്തെക്കുറിച്ച് വെളിപ്പെടുത്തി അമേരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായ ഇന്ത്യാക്കാരി പദ്മാ ലക്ഷ്മി.
അമേരിക്കയില്‍ 16 വയസ്സുള്ളപ്പോള്‍ ഒരു 23 കാരന്‍ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നുമായിരുന്നു ആദ്യമായി ബലാത്സംഗത്തിന് ഇരയായത്. ലോസ് ഏഞ്ചല്‍സിലെ ഒരു മാളില്‍ ജോലി ചെയ്തുകൊണ്ട് വിദ്യാഭ്യാസം ചെയ്തിരുന്ന സുന്ദരനായ യുവാവുമായി പ്രണയത്തിലായി. ബന്ധം മാസങ്ങള്‍ പിന്നിടും മുമ്ബ് തന്നെ ഒരു ദിവസം ലക്ഷ്മിയെ ഉറക്കത്തില്‍ ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. ബന്ധം തീവ്രമായ ഒരു ഘട്ടത്തില്‍ അയാളുമായി വല്ലാതെ അടുക്കേണ്ടി വന്നു. അതേസമയം അയാള്‍ക്ക് താന്‍ കന്യകയാണെന്ന് അറിയാമായിരുന്നു. എന്നാല്‍ അപ്പോള്‍ ഞാന്‍ ലൈംഗികതയ്ക്ക് തയ്യാറായിരുന്നോ ഇന്ന് ഇപ്പോള്‍ ഉറപ്പില്ലെന്നും പദ്മ പറഞ്ഞു.
പുറത്തു പോകുമ്ബോള്‍ എപ്പോഴും അയാള്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കിടപ്പുമുറിയിലെത്തി അമ്മയുമൊത്ത് വര്‍ത്തമാനം പറയും. 30 വഷം മുമ്ബായിരുന്നു ആദ്യമായി ബലാത്സംഗത്തിന് ഇരയായത്. കാമുകനുമൊത്ത് പുറത്ത് പോയ ശേഷം അയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കാലുകള്‍ക്കിടയില്‍ കത്തിമുന കൊണ്ട് വരയുന്നത് പോലെയുള്ള വേദന അനുഭവപ്പെട്ടപ്പോഴായിരുന്നു എഴുന്നേറ്റത്. അയാള്‍ തന്റെ മുകളിലായിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ കുറച്ചു നേരത്തേക്ക് ഈ മുറിവ് ഉണ്ടാകുമെന്നായിരുന്നു മറുപടി.
അതുവരെ ബലാത്സംഗം എന്നതിനെ കുറിച്ച് അറിയുമായിരുന്നില്ല. ഈ സംഭവത്തെ ബലാത്സംഗമെന്നാണോ ലൈംഗികത എന്നായിരുന്നോ പറയേണ്ടിയിരുന്നതെന്ന് അറിയില്ല. പിന്നീടും കാമുകന്മാരോട് താന്‍ കന്യകയാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. വൈകാരികമായി ഇപ്പോഴും താന്‍ കന്യകയാണെന്നും അവര്‍ പറഞ്ഞു.
ഏഴു വയസ്സുള്ളപ്പോള്‍ മുത്തശ്ശനൊപ്പം താമസിക്കാന്‍ ഒരു വര്‍ഷം ഇന്ത്യയിലേക്ക് വിട്ടപ്പോഴായിരുന്നു ആദ്യമായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെട്ടത്. ബന്ധുക്കളില്‍ ഒരാള്‍ മോശമായി സ്പര്‍ശിക്കുകയും അയാളുടെ ലൈംഗികാവയവത്തില്‍ തന്റെ കൈകള്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. ഇക്കാര്യം തന്റെ മാതാവിനോടും രണ്ടാനച്ഛനോടും പറഞ്ഞെങ്കിലും ഇതില്‍ നിന്നും മനസ്സിലാക്കിയത് പറഞ്ഞാല്‍ പുറത്താകും എന്നായിരുന്നു.
ഇപ്പോഴും ഇത് പറയുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാല്‍ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ ഇനിയും പറയാന്‍ സമയം നോക്കിയിരുന്നാല്‍ സ്ത്രീയെ അശുദ്ധമായി മുറിവേല്‍പ്പിക്കാന്‍ തലമുറകള്‍ തോറും പുരുഷനെ അനുവദിക്കലായി മാറുമെന്നും പദ്മ പറഞ്ഞു.
https://www.facebook.com/Malayalivartha