ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇടയ്ക്കുണ്ടായ ചുംബനരംഗവും എന്നെ മാനസികമായി തളർത്തി; മനസ് തുറന്ന് ബിഗ്‌ബോസ് മത്സരാർത്ഥി സാബുവിന്റെ ഭാര്യ സ്നേഹ

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി അഞ്ച് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ ആരാധകരുടെയും ബിഗ്‌ബോസ് മത്സരാർത്ഥികളുടേയും ഇടയിൽ സ്ഥാനം പിടിച്ച മത്സരാർത്ഥിയാണ് സാബു. എന്നാലിപ്പോൾ സാബുവിന്റെ സ്വഭാവത്തെക്കുറിച്ച് ഭാര്യ എത്തിയിരിക്കുകയാണ്. ഷോയുടെ ആദ്യ നാളുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സൗഹൃദങ്ങളാണ് സാബുവിന്റെ ബലഹീനത. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരിക്കല്‍ സാബുവിന്റെ സുഹൃത്തായാല്‍ പിന്നീട് ഒരിക്കലും ആ സൗഹൃദം മുറിഞ്ഞ് പോകില്ല.
ബിഗ് ബോസില്‍ നിന്നും പുരത്തായ പലരും സാബുവിനെ കുറിച്ച് നല്ലത് പറയുന്നത് സൗഹൃദത്തിന്റെ ബലം കൊണ്ട് തന്നെയാണ്. സാബുവിന്റെ അച്ഛന്‍ ഒരു അധ്യാപകനായിരുന്നു. ഒരു ചേട്ടനും ചേച്ചിയുമുണ്ട്. കുടുംബവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. ഒരു നല്ല ഫാമിലിമാന്‍. അങ്ങനെ ഒരാള്‍ക്ക് ഹിമയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം സുഖകരമായി തോന്നില്ല. കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന ആളാണ് സാബു. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസിലായതാണ്.
ഒരു കളിയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള സ്ട്രാറ്റര്‍ജി ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇടയ്ക്കുണ്ടായ ചുംബനരംഗവും പിന്നീട് വഴക്കുണ്ടാക്കാന്‍ വേണ്ടി ഹിമയുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമുണ്ടായ പ്രകോപനവും എനിക്ക് മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കി. ഇത്തരം പ്രവര്‍ത്തികളെ പ്രേമമെന്നോ കണക്ഷന്‍ എന്നോ വിളിക്കാന്‍ എനിക്ക് കഴിയില്ല.
പ്രണയത്തെ കുറിച്ച് സാബു ഒരിക്കല്‍ അവിടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. നഷ്ടപ്പെടുമോ എന്ന് പേടിയില്ലാതെ, തിരിച്ചൊന്നും ആഗ്രഹിക്കാതെ, ഒരാള്‍ മറ്റൊരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന അവസ്ഥയാണ് പ്രണയം. എന്റെ അഭിപ്രായവും അത് തന്നെയാണ്. രഞ്ജിനിയും സാബുവും തമ്മിലുള്ള സൗഹൃദം പ്രേക്ഷകരെ പോലെ തന്നെ ഞാനും ഒരുപാട് ആസ്വദിച്ചിരുന്നു. സ്വന്തം വ്യക്തിത്വമോ നിലപാടുകളോ പണയം വെക്കാതെ, പരസ്പരം മനസിലാക്കിയ സുഹൃത്തുക്കളാണവര്‍. ഇപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ് രഞ്ജിനിയെന്നും സ്നേഹ പറയുന്നു. സാബുവിനാണ് കൂടുതൽ വിജയ സാധ്യത എന്നാണ് കൂടുതൽ അഭിപ്രായം ഉയരുന്നത്.
എങ്ങനെ മുന്നോട്ട് പോവണമെന്നും കളിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. ബിഗ് ബോസ് വിജയി സാബു ആണെന്നാണ് ശ്രീലക്ഷിമിയുടെ വാദം. അതിനൊപ്പം ബിഗ് ബോസിലെ എല്ലാ നിയമങ്ങളും പിന്തുടരുന്ന വ്യക്തി കൂടിയാണ് സാബു. ബാക്കിയുള്ള എല്ലാവരും നന്നായി കളിക്കുന്നുണ്ടെങ്കിലും സാബു ചേട്ടനാണ് കുറച്ച് കൂടി അര്‍ഹതയുള്ളത്.
ബിഗ് ബോസ് ഒരു എന്റര്‍ടെയിന്‍മെന്റാക്കി മാറ്റിയ ഏക മത്സരാര്‍ത്ഥി സാബുവാണെന്നാണ് രഞ്ജിനി പറയുന്നത്. അദ്ദേഹത്തിന്റെ പുറമേയുള്ള ഇമേജ് വളരെ മോശമാണെങ്കിലും താന്‍ എന്താണെന്ന് തെളിയിക്കാന്‍ ഈ ഷോ യിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരോ ഗെയിമുകളും രസകരമായി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. സാബു എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഹൗസില്‍ പെരുമാറുന്നത്.
അദ്ദേഹം എല്ലാ കാര്യങ്ങളും മനസിലാക്കുന്ന വ്യക്തിയാണ്. സാബു ആയിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക. രണ്ട് സുരേഷ്, പിന്നെ ഷിയാസ്, പേളി, ശ്രീനിഷ്, അതിഥി എന്നിങ്ങനെയാണ് രഞ്ജിനിയുടെ വിലയിരുത്തൽ. ഇങ്ങനെ തന്നെയാണ് മറ്റു മത്സരാർത്ഥിക്കളുടെയും അഭിപ്രായം. ഇനി ഷോ കഴിയാൻ ആറു ദിവസം കൂടിയേ ഉള്ളു. ഇനി ആരാകും വിജയി എന്ന് കണ്ടിരുന്നു കാണാം.
https://www.facebook.com/Malayalivartha