പൃഥ്വിയെ രാജപ്പന്‍ എന്ന് വിളിച്ചതില്‍ ലജ്ജയും, നാണക്കേടും തോന്നുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി...

കൂട്ടുകാരികളുമായി ഫെയ്‌സ്ബുക്കില്‍ ‘ഫാനിസം’ കാണിച്ചു നടക്കുന്ന സമയം. ‘ഔറംഗസേബ്’ എന്ന ഹിന്ദി ചിത്രം റിലീസ് ആയ സമയം. 2012ൽ അതിലെ നായകന്മാരായ അര്‍ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് കീഴില്‍ അന്നത്തെ ഐശ്വര്യ ഇട്ട ഒരു കമന്റ് ആണ് ഇന്നത്തെ മാപ്പ് പറച്ചിലിന് പിന്നില്‍.
‘ഇഷക്‌സാദെ നായകന് (അര്‍ജ്ജുന്‍ കപൂര്‍) ഉമ്മ’ എന്നാണ് ഐശ്വര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതിനു താഴെ കൂട്ടുകാരികളുമായി നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെയും കൂടി പറഞ്ഞു. ‘ഇടി കൊണ്ട് ‘ഡാമേജ്’ ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്‍. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് എപ്പോഴും’.
6 വര്‍ഷം മുന്‍പുള്ള ആ പോസ്റ്റാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. അര്‍ജുന്‍ കപൂറിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് കീഴിലെ കമന്റ് വീണ്ടും വൈറലായതോടെയാണ് ഇന്‍ബോക്‌സിലും കമന്റുകളിലൂടെയുമായി താരത്തെ രൂക്ഷമായി വിമര്‍ശിച്ച് പലരും രംഗത്തെത്തിയത്. ഇടി കൊണ്ട അവസ്ഥയിലാണ് രായപ്പനെന്നും തന്റെ നായകനെ നോക്കൂ എത്ര ഹോട്ടാണ് അദ്ദേഹമെന്നും ഐശ്വര്യ കുറിച്ചിരുന്നു. പൃഥ്വിരാജ് ആരാധകരുടെ കമന്റ് പ്രവാഹത്തെത്തുടര്‍ന്ന് താരം കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണ്.
ഫാനിസം കൂടിപ്പോയ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പാണ് അതെന്നും ഇന്നത് വായിക്കുമ്ബോള്‍ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ പോസ്റ്റ് ചെയ്ത കമന്റുമായി ബന്ധപ്പെട്ട് ആരും തന്നെ വെറുക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്. താനും പൃഥ്വിരാജിന്റെ ഫാനാണെന്നും അറിയാതെ സംബന്ധിച്ച തെറ്റിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഫഹദിനൊപ്പം ഐശ്വര്യ നായികയായെത്തിയ വരത്തന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
https://www.facebook.com/Malayalivartha