മുരുകദോസിന്റെ 44ാം ജന്മദിനം ആഘോഷമാക്കി 'സർക്കാർ' ടീം; സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോസ്

എആര്‍ മുരുകദോസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സര്‍ക്കാര്‍. ഇളയദളപതി വിജയ് നായകനാവുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
സര്‍ക്കാരിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടെ മുരുകദോസിന്റെ ജന്മദിനം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. മുരുകദോസിന്റെ 44ാം ജന്മദിനമായിരുന്നു സര്‍ക്കാര്‍ ടീം ആഘോഷിച്ചത്. നടി കീര്‍ത്തി സുരേഷായിരുന്നു പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പിറന്നാള്‍ ആഘോഷങ്ങളില്‍ വിജയും വരലക്ഷ്മി ശരത്കുമാറും പങ്കെടുത്തിരുന്നു.
അതേസമയം വിജയുടെ സര്‍ക്കാര്‍ ദീപാവലി റിലീസായാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വമ്ബന്‍
റിലീസായിട്ട് എത്തുന്ന ചിത്രത്തില്‍ രാധാരവിയാണ് വിജയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. രാധാരവിയ്ക്കു പുറമെ പ്രേംകുമാര്‍,യോഗി ബാബു,പാപ്രി ഘോഷ് തുടങ്ങിയവരും സര്‍ക്കാരില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha