പ്രീതി സിന്റ മടങ്ങിവരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി പ്രീതി സിന്റ നായികയായി മടങ്ങിയെത്തുന്നു. സണ്ണി ഡിയോള്‍ നായകനാകുന്ന കോമഡി ചിത്രം ഭയ്യാജി സൂപ്പര്‍ഹിറ്റിലാണ് പ്രീതി അഭിനയിച്ചിരിക്കുന്നത്. അമീഷ പട്ടേല്‍, അര്‍ഷാദ് വാര്‍സി, ശ്രേയാസ് തല്‍പഡെ, സഞ്ജയ് മിശ്ര, മുകള്‍ ദേവ് എന്നിവരാണ് മറ്റുതാരങ്ങള്‍.
നീരജ് പതക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒക്‌ടോബര്‍ 19ന് റിലീസ് ചെയ്യും. മെട്രോ മൂവീസാണ് നിര്‍മ്മാണം. 2013ല്‍ റിലീസായ ഇഷ്‌ക് ഇന്‍ പാരീസ് എന്ന ചിത്രത്തിലാണ് പ്രീതി ഒടുവില്‍ നായികയായെത്തിയത്. പിന്നീട് രണ്ട് ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു.

2016ലാണ് പ്രീതി വിവാഹിതയായത്. അമേരിക്കന്‍ സ്വദേശിയായ ജീന്‍ ഗുഡ്ഇനഫിനാണ് പ്രീതിയുടെ ഭര്‍ത്താവ്.

https://www.facebook.com/Malayalivartha


























