ആ കേസിൽ നിന്നും അജു ഊരി പോന്നു... കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചിയിൽ നടിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്‍റെ പേരിൽ നടൻ അജു വർഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്‌മൂലവും അജു വർഗീസ് ഹർജിയോടൊപ്പം സമർപ്പിച്ചിരുന്നു.
കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനിൽ തോമസ്സിന്‍റെതാണ് ഉത്തരവ്. ദുരുദ്ദേശപരമായല്ല പേര് പരാമർശിച്ചതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും അജു വർഗീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























