നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്ക് വച്ച് സാമന്ത

താരങ്ങളായ നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹം സിനിമാ ലോകം വലിയ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ഓരോ ഫോട്ടോയും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമര്‍ വേഷത്തിലെത്തുന്ന നടി ആരാധകരുടെ വിമര്‍ശനത്തിന് പാത്രമാകാറുണ്ട്.
എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് താരം പലപ്പോഴും ചുട്ടമറുപടിയും നല്‍കാറുണ്ട്..ഇപ്പോഴിതാ ബിക്കിനി ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അധിക്ഷേപം ചൊരിഞ്ഞ സൈബര്‍ സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി സാമന്ത അക്കിനേനി വീണ്ടും എത്തിയിരിക്കുകയാണ്.
ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് സൈബര്‍ ആങ്ങളമാര്‍ നടിക്ക് ഉപദേശവുമായി എത്തിയത്. വിവാഹിതയായ സാമന്ത ബിക്കിനി പോലെ അശ്ലീല വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു കൂടുതല്‍ പേരുടെയും ഉപദേശം.
വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ ആരോപിച്ചു. ഇതിനെതിരെയാണ് സാമന്ത പ്രതികരിച്ചത്. വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പോടെയാണ് നടുവിരല്‍ ഉയര്‍ത്തുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha