ബാലഭാസ്‌കറിന് ബോധം തെളിഞ്ഞു, ആരോഗ്യ നിലയില്‍ പുരോഗതി; വലതുകാല്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കി... തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിൽ മെഡിക്കല്‍ സംഘം

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍.ബാലഭാസ്‌കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാല്‍, പൂര്‍ണമായി ബോധം വീണിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം സാധാരണനിലയായതോടെ ശനിയാഴ്ച രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാന്‍ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്.
ഇനിയും ഗുണപരമായ മാറ്റമുണ്ടായാല്‍ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ബാലഭാസ്‌കറിന്റെ വലതുകാല്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കല്‍ സംഘം. വെന്റിലേറ്ററിലാണ് ബാലഭാസ്‌കര്‍. ഏകമകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്‌കറിനെയും ലക്ഷ്മിയേയും ബന്ധുക്കള്‍ അറിയിച്ചിട്ടില്ലെന്നാണ് വിവരം.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ഡ്രൈവര്‍ അര്‍ജുന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു.
https://www.facebook.com/Malayalivartha