എന്റെ ജീവിതം തുലയ്ക്കരുത്... ഈ ബന്ധം എനിക്ക് തുടരാന്‍ പറ്റില്ല; അഞ്ച് മത്സരാർത്ഥികളുമായി ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലായിൽ എത്തി നിൽക്കുമ്പോൾ ശ്രീനി പേളി പ്രണയം മുടിഞ്ഞ പോരിലേക്ക്...

അഞ്ച് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലായിൽ എത്തി നിൽക്കുന്നത്. ഞായറഴ്ച്ച ഏഴ് മണിക്ക് അറിയാം ബിഗ്‌ബോസ് കിരീടം ആര് ചുടുമെന്ന്. ഈ ഒരൊറ്റ ദിവസം മാത്രം ബാക്കി നിക്കുമ്പോഴും ശ്രീനിയുടെയും പേളിയുടെ പ്രണയം മുടിഞ്ഞ പോരിലേക്ക്. നാളുകള്‍ക്ക് ശേഷം ബിഗ് ഹൗസിലേക്കെത്തിയവരെല്ലാം പേളി-ശ്രീനി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ശ്രീനിയും പേളിയും ഒരുമിച്ചല്ലാത്തതും ഇവര്‍ ശ്രദ്ധിച്ചിരുന്നു.
പരസ്യമായും രഹസ്യമായും എല്ലാവരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ശ്രീനിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും അവന്‍ ഉറച്ച് തന്നെ നില്‍ക്കുകയാണെന്നുമായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ പേളിയുടെ കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഷിയാസിനെ മാറ്റി നിര്‍ത്തി രഞ്ജിനി ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. പുറത്തുനിന്നെത്തിയവരെല്ലാം പോയതിന് ശേഷമാണ് ശ്രീനി പേളിക്കരികിലേക്കെത്തിയത്. മനോജ് തന്നോട് സംസാരിച്ചതിനെക്കുറിച്ച് താരം പേളിയോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മറുപടിയൊന്നും പറയാതെ പോയി കിടന്നോളാനായിരുന്നു പേളി പറഞ്ഞത്. താരത്തിന്റെ നടപടിയില്‍ ശ്രീനിക്ക് ദേഷ്യം പിടിച്ചിരുന്നു.
പറയാനുള്ളത് പറഞ്ഞേ പോകൂവെന്ന ഭാവത്തിലായിരുന്നു ശ്രീനി. തന്നെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നതിനെക്കുറിച്ച് പേളിയും കൃത്യമായി മനസ്സിലാക്കിയിരുന്നു. എല്ലാവരും തന്നെക്കുറിച്ച് കുറ്റം പറയുകയും തന്റെ ജീവിതത്തെ പന്ത് പോലെ തട്ടിക്കളിക്കുകയാണെന്നും പേളി പറഞ്ഞു. തന്നെ സംരക്ഷിക്കേണ്ടയാളായ ശ്രീനി അത് ചെയ്യുന്നില്ലെന്നും താരം പരാതിപ്പെട്ടിരുന്നു. തന്റെ ജീവിതം തുലയ്ക്കരുതെന്നും ഇങ്ങനെയാണെങ്കില്‍ തനിക്ക് തുടരാന്‍ പറ്റില്ലെന്നും പേളി പറഞ്ഞിരുന്നു.
കാര്യം പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് ശ്രീനി പറഞ്ഞു. ഇത്രയും ദിവസം തന്നെ പറ്റിക്കുകയായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നും കുടുംബം തനിക്ക് തമാശയാണെന്നും പേളി പരിഹസിച്ചു. ദേഷ്യം വന്ന ശ്രീനിയാവട്ടെ താരത്തിനരികില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.
https://www.facebook.com/Malayalivartha