ഒരു മതത്തിനും സ്ത്രീയുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ഇല്ല... ഇനി മുസ്ലീം സ്ത്രീകളെ പള്ളിയില്‍ കയറ്റാനായി പോരാടാം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടി ഖുശ്ബു

ട്വിറ്ററിലൂടെയാണ് ഖുശ്ബു തന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിധിയെ സ്വാഗതം ചെയ്ത ഖുശ്ബു ഇനി മുസ്ലീം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അവകാശം നേടിയെടുക്കണമെന്ന് പറഞ്ഞു. നഗത്ത് ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര്. മുസ്ലീം ആണെന്നാരോപിച്ച് ബിജെപി വിമര്‍ശനങ്ങള്‍ ഖുശ്ബു നേരിട്ടിരുന്നു.
'സുപ്രീം കോടതി സ്ത്രീകള്‍ക്കൊപ്പം നിലകൊള്ളുന്നത് വളരെ പോസിറ്റീവായ കാര്യമാണ്. എല്‍ജിബിലിറ്റി കമ്യുണിറ്റിക്ക് അനുകൂലമായ വിധിയും മുത്തലാഖിനെതിരായും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയുംശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം സുപ്രീം കോടതിയുടെ സുപ്രധാന വിധികളാണ്, ഖുശ്ബു കുറിച്ചു. ഇതിനായി കമ്ബെയ്ന്‍ ആരംഭിക്കണമെന്നും ഒരു മതത്തിനും സ്ത്രീയുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ഇല്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
'ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇതെല്ലാം അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുക' ഖുശ്ബു പറഞ്ഞു.
https://www.facebook.com/Malayalivartha