ട്വിസ്റ്റുകളാൽ നിറഞ്ഞ് ബിഗ്ഗ്‌ബോസ് അവസാന നിമിഷം... അനൂപ് ചന്ദ്രന്റേ സര്‍പ്രൈസ് എന്‍ട്രിയ്ക്ക് ശേഷം പിന്നാലെ പലരും എത്തി; ഞെട്ടലോടെ ബിഗ്‌ബോസ് ഫൈനലിസ്റ്റുകൾ

ഞായറഴ്ച്ച ഏഴ് മണിക്ക് അറിയാം ബിഗ്‌ബോസ് കിരീടം ആര് ചുടുമെന്ന്. ഒരുകോടി രൂപയുടെ സമ്മാനം സ്വന്തമാക്കുന്ന വിജയി ആരാണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഫൈനലിന് തൊട്ടുമുന്‍പുള്ള എപ്പിസോഡില്‍ ടാസ്‌ക്കുകളൊന്നുമില്ലായിരുന്നു. പക്ഷേ ട്വിസ്റ്റുകളുണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയവരെല്ലാം തിരികയെത്തിയിരുന്നു. ടാസ്‌കുകളോ ഗെയിമുകളോ ഒക്കെ ഒഴിഞ്ഞുനിന്ന എപ്പിസോഡില്‍ പലപ്പോഴായി പുറത്തായ 13 മത്സരാര്‍ഥികളില്‍ 11 പേരും ബിഗ് ബോസ് വീട്ടിലെത്തി. അനൂപ് ചന്ദ്രന്റേതായിരുന്നു ആദ്യത്തെ സര്‍പ്രൈസ് എന്‍ട്രി.
പിന്നാലെ ഓരോരുത്തരായി എത്തി. നോമിനേഷനിലൂടെ ഏറ്റവുമാദ്യം പുറത്തായ ഡേവിഡ് ജോണ്‍ മുതല്‍ അവസാനം പുറത്തായ അദിതി റായ് വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനൂപ് ചന്ദ്രന്‍, ഹിമ, ഡേവിഡ് ജോണ്‍, അഞ്ജലി അമീര്‍, ദിയ സന, മനോജ് വര്‍മ്മ, ബഷീര്‍ ബഷി, രഞ്ജിനി ഹരിദാസ്, ദീപന്‍ മുരളി, അര്‍ച്ചന, അദിതി എന്നിവരാണ് ഫൈനലിസ്റ്റുകളായ അഞ്ച് പേരെ കാണാന്‍ ബിഗ് ബോസ് ഹൗസില്‍ സര്‍പ്രൈസ് സന്ദര്‍ശനം നടത്തിയത്.
ശ്രീലക്ഷ്മി, ശ്വേത മേനോന്‍ എന്നിവര്‍ ഒഴികെ എല്ലാവരും എത്തിയിരുന്നു. ശ്വേതയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഒഴിവാക്കാനാവാത്ത സാഹചര്യം കൊണ്ടാണ് വരാത്തതെന്നും അര്‍ച്ചന മറ്റുള്ളവരോട് പറഞ്ഞു. ഫിനാലെയില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നാണ് അവര്‍ മടങ്ങിയത്. ആരായിരിക്കും വിജയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മിക്കവരും പറഞ്ഞത് സാബുവാണെന്നാണ്. കുറച്ച് സമയത്തിന് ശേഷം പുറത്തേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോൾ താരങ്ങൾ മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha