തരികിട സാബു എന്ന സാബു പേരില്‍ തരികിട ആണെങ്കിലും ആള്‍ പുലിയാണ്... ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് തുടക്കം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല; സാബുവിന്റെ പിന്നാമ്പുറ ജീവിതം ഞെട്ടിപ്പിക്കുന്നത്

ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സ്വകാര്യ ചാനലിന്റെ ബിഗ് ബോസ്സ് എന്ന ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കീഴടക്കി അറിയപ്പെടുന്ന ടെലിവിഷന്‍ സംവിധായകനായ സതീഷാണ് സാബുവിലെ പ്രതിഭയെ കണ്ടെത്തിയത്. തരികിട സാബു എന്ന സാബു പേരില്‍ തരികിട ആണെങ്കിലും ആള്‍ പുലിയാണ്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് സാബു. സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങളും കമന്റുകളുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സാബു. പൊതുവെ അത്ര നല്ല ഇമേജല്ല സാബുവിനെക്കുറിച്ചുണ്ടായിരുന്നത്. തരികിട എന്ന പരിപാടിയിലെപ്പോലെ തന്നെ ആളും മഹാതരികിടയാണെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്നാല്‍ തരികിട ഇമേജൊക്കെ മാറ്റി ഇപ്പോള്‍ ഗൂഗിള്‍ സാബുവായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇത്തരത്തില്‍ അനുഭവങ്ങള്‍ എവിടെന്ന് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുന്നതാണ് സാബുവിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍.
ബിഗ്‌ബോസ് വീട്ടിലെ മത്സരാർത്ഥിൾക്കും പറയാനുണ്ട് സാബുവിനെക്കുറിച്ച്. തന്റെ അഭിപ്രായത്തില്‍ സാബു ചേട്ടന്‍ തന്നെ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ദിയ സന പറയുന്നു.സാബുവാണ് നന്നായി കളിക്കുന്നതെങ്കിലും വിജയം അര്‍ഹിക്കുന്നത് ഷിയാസാണ്. വിജയിക്കുന്നതിനായി ഏതറ്റം വരെയും പോകാവുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് ഹിമ പറയുന്നത്. അദ്ദേഹത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഗെയിമില്‍ പിടിച്ചുനില്‍ക്കുന്നതിനായി ഏത് തരത്തിലുള്ള തന്ത്രവും പയറ്റുമെന്നും താരം ഷിയാസിനോടും പറഞ്ഞിരുന്നു. അടുത്തറിഞ്ഞപ്പോഴാണ് സാബുവിനെ കൂടുതല്‍ മനസ്സിലായതെന്നും തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും രഞ്ജിനി പിന്നീട് പറഞ്ഞിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. അദ്ദേഹം തന്നെ നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം തന്നെ ജയിക്കുമെന്നുമാണ് രഞ്ജിനി പറയുന്നത്.
മത്സരത്തിലെ എന്റര്‍ടൈയിനര്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം. പലപ്പോഴും ബിഗ്‌ബോസ് ഷോയില്‍ എല്ലാ മത്സരാര്‍ത്ഥികളെക്കാളും പക്വത പ്രകടിപ്പിക്കുന്നത് സാബുവാണ്. അദ്ദേഹമാണ് ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിജയി എന്നാണ് അര്‍ച്ചന പറയുന്നത്. തുടക്കത്തിലെ ഒന്നോ രണ്ട് എപ്പിസോഡുകളില്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും പലരും തന്നോട് ബിഗ് ബോസില്‍ ഉണ്ടായിരുന്നില്ലേയെന്ന് ചോദിക്കാറുണ്ടെന്നും ഇത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നും മനോജ് വര്‍മ്മ പറഞ്ഞിരുന്നു. ക്ലീന്‍ ചെയ്യാനായി മുഖംമൂടി ധരിച്ചാണ് അദ്ദേഹം ബി്ഗ് ഹൗസിലേക്കെത്തിയത്. ശ്രിനിഷാണ് ആദ്യം താരത്തെ തിരിച്ചറിഞ്ഞത്. തന്നെ സംബന്ധിച്ച് ബിഗ് ബോസെന്നാല്‍ സാബു ചേട്ടനാണെന്നും അദ്ദേഹമാണ് അത് അര്‍ഹിക്കുന്നതെന്നും താരം പറയുന്നു. പ്രകടനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് സാബുവാണ്. അതിനാല്‍ അദ്ദേഹം തന്നെയായിരിക്കും വിജയിക്കുന്നതെന്നാണ് അനൂപ് പറയുന്നത്. സാബു ചേട്ടന്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ശ്രീലക്ഷ്മിയും പറഞ്ഞത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം കൂടാതെ ജേര്‍ണലിസം കോഴ്‌സും പഠിച്ചു. പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു. ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേര്‍ സമ്മാനിച്ച് തരികിട സാബു.
തുടര്‍ന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ തുടക്കത്തില്‍ മലയാളം മാത്രമേ സംസരിക്കാന്‍ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയ അട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവില്‍ മനോരമയില്‍ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു. മഴവില്‍ മനോരമയില്‍ മിടുക്കി എന്ന പ്രോഗ്രാമില്‍ ജഡ്ജ് ആയി പങ്കെടുത്തു മല്‍സരാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തു വെള്ളം കുടിപ്പിച്ചത് വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ഏഷ്യാനെറ്റില്‍ ശ്രദ്ധ നേടിയ എന്തും ചെയ്യും സുകുമാരന്‍ എന്ന പരിപാടി അവതരിപ്പിച്ച് വീണ്ടും ശ്രദ്ധേയനായി.നിരവിധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്.
സ്വന്തം നിര്‍മാണ കമ്പനിയായ സാബ് പ്രൊഡക്ഷന്റെ ബാനറില്‍ അമൃത ചാനലില്‍ ചുമ്മാ എന്നൊരു പരമ്പര നിര്‍മ്മിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത ,പൃഥ്വിരാജ് നായകനും കാവ്യാമാധവന്‍ നായികയുമായ ചിത്രത്തില്‍ പല്ലന്‍ ഭാസ്‌ക്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു സിനിമയിലേക്ക് തുടക്കം കുറിച്ചു.(എതിര്‍ ഫാന്‍സുകാര്‍ ട്രോളുന്നത് ഈ ചിത്രത്തിലെ ഫോട്ടോ ഉപയോഗിച്ചാണ് ) മമ്മൂട്ടി നായകനായ ഫയര്‍മാന്‍ , അച്ഛാ ദിന്‍ ,ദ്യാന്‍ ശ്രീനിവാസന്‍ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു.എല്ലാവരും കളിയാക്കി വിളിക്കുന്ന തരികിട സാബുവിന്റെ പിന്നാമ്പുറം ഇതാണ്.
https://www.facebook.com/Malayalivartha