സാധാരണ ഗതിയില്‍ വിജയ് ദേഷ്യപ്പെട്ടാല്‍ ഒരിക്കലും ബഹളം വയ്ക്കുകയില്ല... അന്ന് പക്ഷെ എന്റെ വാക്കുകള്‍ പരിധി ലംഘിച്ചപ്പോള്‍ വിജയ് ദേഷ്യപ്പെട്ട് മേശയില്‍ ആഞ്ഞടിച്ച് ഇറങ്ങിപ്പോയി... വിജയ് ദേഷ്യപ്പെട്ട നിമിഷത്തെ കുറിച്ച് സഞ്ജീവ്

യാഥാര്‍ഥ ജീവിതത്തില്‍ വിജയ് ദേഷ്യപ്പെട്ട നിമിഷത്തെ കുറിച്ചും സുഹൃത്തും നടനും അവതരാകനുമായ സഞ്ജീവ് തുറന്നു പറയുകയാണ്. അന്നത്തെ ആദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ നിശബ്ദത എന്നെ വല്ലാതെ വേദനിപ്പിച്ചെന്നും സഞ്ജീവ് പറഞ്ഞു. താനും വിജയും ഒരു ദിവസം ഡിന്നറിനു വേണ്ടി ഒത്തു കൂടിയിരുന്നു. തമ്മില്‍ സംസാരിക്കുന്നതിനിടെ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ആദ്യം കളിയായിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ അത് കാര്യമാകുകയായിരുന്നു. ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു.
അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്. എന്റെ വാക്കുകള്‍ പരിധി ലംഘിച്ചപ്പോള്‍ വിജയ് മേശയില്‍ കൈ കൊണ്ട് അടിച്ച് അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു. പിന്നീട് ആറു മാസത്തോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. സാധാരണ ഗതിയില്‍ വിജയ് ദേഷ്യപ്പെട്ടാല്‍ ഒരിക്കലും ബഹളം വയ്ക്കുകയില്ല. എന്നാല്‍ പിന്നീട് ഞാന്‍ ചെയ്ത തെറ്റ് മനസ്സിലാക്കുകയും അത് അദ്ദേഹത്തിനോട് പറയുകയും ചെയ്തു. ഒരു പൊതുവേദിയില്‍ വെച്ചായിരുന്നു വിജയ് യോട് ഞാന്‍ മാപ്പ് ചോദിച്ചത്. അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വെച്ചു പുലര്‍ത്താന്‍ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
https://www.facebook.com/Malayalivartha