ഇത്രയേ ഒള്ളു ജീവിതം, പകരക്കാരൻ എപ്പോഴും റെഡി ആണ്... ബാലഭാസ്കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്തെന്ന പേരിൽ ശബരീഷിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുമ്പോൾ ശബരീഷ് പറയുന്നു...

മലയാളികളുടെയും സംഗീത പ്രേമികളുടെയും മനസ് കീഴടക്കിയ ബാലഭാസ്കർ എല്ലാരേയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞത് നിമിഷനേരം കൊണ്ടാണ്. ബാലഭാസ്കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്തതെന്ന പേരിൽ ശബരീഷിന് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ വരുന്ന ഞായറാഴ്ച ബാംഗളൂരിൽ പ്രളയദുരന്ത സഹായ ധനശേഖരണത്തിനു നടക്കുന്ന 'ഒരുമ' എന്ന പരിപാടിയിൽ ബാലബാസ്കറിന്റെ വയലിൻ ഫ്യൂഷൻ കച്ചേരി ഉണ്ടാവേണ്ടതായിരുന്നു. ബാലു ഇന്നില്ല.
ടിക്കറ്റുകൾ വിറ്റു കഴിഞ്ഞ, ധനശേഖരാർത്ഥം നടക്കുന്ന പരിപാടിയിൽ ബാലുവിനു പകരം ആ ദൗത്യം ശബരീഷ് പ്രഭാകർ എന്ന വയലിനിസ്റ്റ് ഏറ്റെടുത്തു.ആ പരിപാടി ഏറ്റെടുക്കുന്നതായും, ഒരുമ എന്ന പരിപാടി ബാലുവിനു സമർപ്പിക്കുന്നതായും പറഞ്ഞുകൊണ്ട് വീഡിയൊ ശബരീഷ് ഇട്ടിരുന്നു.
ബാലബാസ്കറിന്റെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയ പോസ്റ്ററിൽ ബാലുവിനെ മാറ്റി ശബരീഷിനെ വച്ചാണ് രണ്ടാം പോസ്റ്റർ വന്നത്.രണ്ടും രണ്ട് പോസ്റ്ററാണ്. പക്ഷെ രണ്ടിനേയും ഒരുമിച്ച് വച്ച്, 'ദാ കണ്ടോ, ബാലുവിനെ വെട്ടി ഒട്ടിച്ച് പകരക്കാരൻ കയറി' എന്ന ഭാഷയിൽ ആളുകൾ പ്രതികരിക്കുന്നു. കഷ്ടമാണ്. നോൺ പ്രോഫിറ്റ് പരിപാടിയാണ്. ബാലുവും ശബരീഷും പരിപാടി കമിറ്റ് ചെയ്തത് ലാഭം വാങ്ങാതെയാണ്. ഒരാളുടെ മരണത്തിനു ശേഷം അയാൾ തുടങ്ങി വച്ച / കമിറ്റ് ചെയ്ത ഒരു കാര്യം നടത്താൻ മറ്റൊരാൾ തയ്യാറാവുന്നത് തന്നെ ഒരു വലിയ ബഹുമാനമാണ്.ആ ജെസ്റ്റർ കാണിച്ച ശബരീഷിനു നന്ദി.
"എന്നിലൂടെ ബാലു തന്നെയാവും വയലിൻ വായിക്കുക" എന്നാണ് ശബരീഷ് ആ വീഡിയോയിൽ പറഞ്ഞത്. അതെന്നും അങ്ങനെയാണ് - അവസാന 20 വർഷത്തിൽ വയലിൻ പഠിച്ച പലരിലൂടേയും വരുന്നത് ബാലബാസ്കറിന്റെ വയലിൻ സംഗിതം തന്നെയാണ്. കാശിന് വേണ്ടിയല്ലെ ആ പരിപാടി ഏറ്റെടുത്തത്. ബാലുച്ചേട്ടനോടുള്ള കടമയായാണ് ഞാന്‍ അത് കാണുന്നത്. വൈകാരികമായി പ്രതികരിക്കുന്നവര്‍ അത് മനസിലാക്കുന്നില്ല. നിരവധി സ്പോണ്‍സര്‍മാര്‍ വന്ന പരിപാടിയാണ് അത്. ടിക്കറ്റുകളും വിട്ടുപോയിരുന്നു. പരിപാടി നടത്താന്‍ സാധിക്കാതെ ഒരു വിഷമ സന്ധിയിലായിരുന്നു അവര്‍ എന്നെ സമീപിച്ചത്. പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുതെന്ന് ശബരീഷ് പ്രഭാകര്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha