വാഹനവും ഒതുക്കി ആ ദൃശ്യങ്ങള്‍ പകര്‍ത്തി... പെട്ടെന്നാണത് സംഭവിച്ചത്; പിന്നാലെ ഒരു കൂട്ടം ആളുകള്‍ എത്തി... പിടിച്ച് മുറിയില്‍ പൂട്ടി; ആ രാത്രിയിൽ സംഭവിച്ചത്; ഞെട്ടിക്കുന്ന ഒരനുഭവം തുറന്ന് പറഞ്ഞ് വിനീത്

താന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ അയാള്‍ ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഗുജറാത്തിലേക്ക് പോയത്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയില്‍ മനോഹരമായ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അത് പകര്‍ത്താനായി വഴിയരികില്‍ വണ്ടി നിര്‍ത്തിയിരുന്നു. ക്യാമറ അസിസ്റ്റന്‍സും അന്ന് തന്നോടൊപ്പമുണ്ടായിരുന്നു.
ഭംഗിയുള്ളൊരു പ്രദേശവും അതിനടുത്തൊരു ക്ഷേത്രവും കണ്ടതോടെ വാഹനവും ഒതുക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്. എവിടുന്നോ ഒരു കൂട്ടം ആളുകള്‍ എത്തുകയും തങ്ങളെ വളയുകയുമായിരുന്നു. ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞതിന് ശേഷമാണ് അവര്‍ അത് ചെയ്തത്. തങ്ങളെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ എങ്ങനെ കാര്യം പറഞ്ഞ് മനസ്സിലാക്കുമെന്നോര്‍ത്തായിരുന്നു മുഴുവന്‍ ആശങ്കയും.
ഹിന്ദി അറിയാവുന്ന ആ നാട്ടിലെ ഒരാളോട് ഷൂട്ടിങ്ങിനായി വന്നതാണെന്ന് പറഞ്ഞതോടെയാണ് നടക്കുന്ന വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാനെത്തിയവരെന്ന് ധരിച്ചാണ് അവര്‍ തങ്ങളെ കെട്ടിയിട്ടത്. വല്ലാതെ ഭയപ്പെടുത്തിയൊരു യാത്രയായിരുന്നു അത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha