അതെ അമ്മ സമ്മതിച്ചു... ഇന്‍സ്റ്റഗ്രാമിലൂടെ വിവരങ്ങൾ പുറത്തുവിട്ട് പേളി; ശ്രീനിയുടെ വീട്ടുകാർക്ക് പിന്നാലെ പേളിയുടെയും വീട്ടുകാരും പച്ചക്കൊടി അറിയിച്ചതോടെ ആശംസകളുമായി ആരാധകരും കൂട്ടുകാരും

ബിഗ്‌ബോസ് മലയാളം ആദ്യ പതിപ്പിൽ കിരീടം ചൂടിയത് സാബുമോനാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്റിങ്ങിൽ കണ്ണീർ സീരിയലുകളെക്കാളും പിറകിലായിരുന്ന ബിഗ്‌ബോസിനെ മുന്നോട്ട് നയിച്ചതും ഇവരുടെ പ്രണയമായിരുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു പേളിയുടെയും ശ്രീനിയുടെയും വിവാഹം.
പേളിയുടെ ഇന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നല്‍കുന്ന സൂചന വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചെന്നാണ്. അമ്മയോടൊപ്പമുള്ള ചിത്രം പേളി പോസ്റ്റ് ചെയ്തിരുന്നു. അമ്മ തന്റെ മാലാഖയാണെന്നും അമ്മ സമ്മതിച്ചെന്നും പേളി പോസ്റ്റില്‍ പറയുന്നു. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രമില്‍ പേളി കുറിച്ചത്.അതേസമയം, പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും പേളി പറയുന്നുണ്ട്. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചതായാണ് ആരാധകരുടെ വിലയിരുത്തല്‍. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇവരുടെ പ്രണയത്തിൽ പ്രേക്ഷകർക്കെല്ലാം ആദ്യം സംശയമുണ്ടായിരുന്നു. ബിഗ്‌ബോസിൽ നിന്ന് പുറത്താകാതെ നില നിൽക്കാനും വിജയിക്കാനുമുള്ള വെറും കളികൾ ആയിട്ടാണ് ആദ്യം എല്ലാവരും ആ പ്രണയത്തെ നോക്കി കണ്ടത്. എന്നാൽ എപ്പിസോഡുകൾ കടന്നു പോകെ ഇതൊരു കളിയല്ല എന്ന ആളുകൾക്ക് ബോധ്യമായി. കട്ട സപ്പോർട്ടുമായി പ്രേക്ഷകർ രംഗത്ത് വരികയും ചെയ്‌തു. ആദ്യം എതിർത്ത പേർളിയുടെ വീട്ടുകാർ ഈ ബന്ധത്തിന് പച്ച കൊടി കാണിച്ചിരിക്കുകയാണ്. ശ്രീനിഷിന്റെ വീട്ടുകാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അവരും ഈ ബന്ധത്തിന് സമ്മതം മൂളിയതായി അറിയുന്നു. പേർളിയെ തന്റെ മരുമകളായി വിളക്ക് കൊടുത്ത് വീട്ടിൽ കൈ പിടിച്ചു കയറ്റാൻ ഒരുങ്ങുകയാണ് ശ്രീനിഷിന്റെ അമ്മ എന്നാണ് വാർത്തകൾ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha