ഒടുവില്‍ ശ്വേത എല്ലാവരെയും കാണാന്‍ എത്തി... ഫിനാലെയ്ക്ക് പങ്കെടുക്കാതിരുന്ന കാരണം വ്യക്തമാക്കി താരം

ബിഗ് ബോസിന്റെ തുടക്കം മുതല്‍ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു രഞ്ജിനി, സാബു, ശ്വേത എന്നിവര്‍. വിന്നറാവാന്‍ മൂവര്‍ക്കും സാധ്യതകളുണ്ടായിരുന്നു. രഞ്ജിനിയും ശ്വേതയും മാത്രം എലിമിനിനേഷനില്‍ വരികയും ശ്വേത മേനോന്‍ പുറത്താവുകയുമായിരുന്നു. ഹൗസിനുള്ളില്‍ എത്തിയത് മുതല്‍ ശ്വേതയും രഞ്ജിനിയും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.
സാബുവിനോടുള്ള അസൂയ കാരണമാണ് ശ്വേത മേനോന്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ വാരത്തതെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഒടുവില്‍ ശ്വേത എല്ലാവരെയും കാണാന്‍ എത്തിയിരിക്കുകയാണ്. രഞ്ജിനി ഹരിദാസ് ഫേസ്ബുക്ക് പേജിലൂടെയാണ് ശ്വേതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സാബുവുമുണ്ടായിരുന്നു. മൂന്ന് പേരും അതീവ സന്തോഷത്തോടെ നില്‍ക്കുന്നൊരു ചിത്രമാണ് രഞ്ജിനി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
തന്റെ അച്ഛന്‍ മരിച്ചതിനാലാണ് ഫിനാലെയ്ക്ക് പങ്കെടുക്കാതിരുന്നതെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. സാബുവിനോടുള്ള അസൂയയാണെന്ന് ചിലര്‍ പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്നും തന്റെ സ്വഭാവം അറിയാവുന്നവര്‍ക്ക് അറിയാം. താന്‍ അത്തരത്തിലുള്ള ഒരു ആളല്ലെന്നും ശ്വേത പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha