തനുശ്രിയ്ക്ക് പിന്നാലെ ലൈംഗീകചൂഷണ വെളിപ്പെടുത്തലുമായി നടി രവീണ

സിനിമാ ലോകത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാരുടെ തുറന്ന് പറച്ചിലുകള്‍ അവസാനിക്കുന്നില്ല. നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ അടുത്തിടെ നടത്തിയ ലൈംഗീകചൂഷണ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇപ്പോള്‍ തനുശ്രിയ്ക്ക് പിന്നാലെ മുന്‍കാല നടി രവീണ ഠണ്ടനും തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്.
രവീണ പറയുന്നത് ഇങ്ങനെ:
'താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും. നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്. അല്ലാതെ അതില്‍ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം നിരസിച്ചാല്‍ പിന്നെ അവളുടെ തകര്‍ച്ചയുടെ കാലം തുടങ്ങുകയായി. എന്നാല്‍ ബന്ധം തകര്‍ന്നാല്‍ ആ നടന്‍ പിന്നീടൊരിക്കലും നടിയെ മൈന്‍ഡ് ചെയ്യില്ല. സംസാരവും ഉണ്ടാകില്ല. അതോടെ അവളുടെ കരിയറിലും തിരിച്ചടിയാകും.
ചിലപ്പോള്‍ നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും ആ നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ഭീഷണിയും വ്യക്തിഹത്യയുമാകും ഫലം.
എന്നിട്ട് അവര്‍ കൂളായി അടുത്ത ഇരയെ തേടി പോകും. താരഭര്‍ത്താക്കന്‍മാരുടെ ഇത്തരം ചെയ്തികള്‍ക്ക് അവരുടെ ഭാര്യമാര്‍ മൂക സാക്ഷികള്‍ മാത്രമാണ്. രവീണ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha