വിവാഹത്തിന് മുന്‍പുള്ള പ്രണയം തുറന്ന് പറഞ്ഞ് ശില്‍പ്പ ഷെട്ടി

ബോളിവുഡ് സുന്ദരി നടി ശില്‍പ്പ ഷെട്ടി വിവാഹത്തിന് മുന്നെയുണ്ടായിരുന്ന തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. വിവാഹത്തിന് മുന്‍പ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും അത് തകര്‍ന്നപ്പോള്‍ തന്റെ ഹൃദയവും തകര്‍ന്നെന്ന് ശില്‍പ്പ പറയുന്നു.
ശില്‍പ്പ ഷെട്ടിയും നടന്‍ അക്ഷയ് കുമാറും സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയം തകര്‍ന്നതോടെ അദ്ദേഹത്തെ ചതിയന്‍ എന്നായിരുന്നു നടി വിളിച്ചത്. അടുത്തിടെ അഭിമുഖത്തില്‍ ശില്‍പ്പയുടെ വെളിപ്പെടുത്തല്‍ അക്ഷയ് കുമാറിനെ കുറിച്ചാണെന്നാണ് സൂചന. അതേ സമയം സല്‍മാന്‍ ഖാനുമായി നടി അടുപ്പത്തിലായിരുന്നെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
2009 ലായിരുന്നു രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്. എന്നെ പ്രണയിക്കുമെന്ന് പറഞ്ഞ് എന്റെ ഒരു സുഹൃത്ത് അയാളുമായി പന്തയം വെച്ചിരുന്നു. കേള്‍ക്കുമ്‌ബോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലായി. പിന്നീട് ആ ബന്ധം തകര്‍ന്നു.
കാരണം പന്തയം ജയിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഞാന്‍ വിഷാദത്തിലായി എന്ന് പറയാന്‍ പറ്റില്ല. പക്ഷെ അതെന്റെ ഹൃദയം തകര്‍ത്ത് കളഞ്ഞെന്നും ശില്‍പ്പ പറയുന്നു. പിന്നീടായിരുന്നു രാജ് കുന്ദ്രയെ കണ്ട് മുട്ടുന്നതെന്നും നടി പറയുന്നു.
https://www.facebook.com/Malayalivartha