ബിഗ് ബോസില്‍ വിവാദ നായകനായ ശ്രീശാന്തിന് ഏറ്റവും കുറഞ്ഞ പ്രതിഫലം... ആദ്യ ദിവസങ്ങളില്‍ തന്നെ പരിപാടി നിര്‍ത്തി പോകുകയാണെന്ന് വാശിപിടിച്ച് താരം; സഹ മത്സരാര്‍ത്ഥികളോടുള്ള അകല്‍ച്ചയും ടാസ്‌കുകള്‍ ചെയ്യാനുള്ള മടിയും പ്രകടമാക്കി ശ്രീശാന്ത്

സല്‍മാന്‍ ഖാന്‍ അവതാരകനായ എത്തുന്ന ഹിന്ദി ബിഗ്ബോസ് വീട്ടിലാണ് ശ്രീശാന്തും മത്സരിക്കുന്നത്.17 പേരാണ് മത്സരാര്‍ത്ഥികള്‍. കൂട്ടത്തില്‍ ഏക മലയാളിയായ ശ്രീശാന്തിനാണ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കുറവ് പ്രതിഫലം. അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ശ്രീശാന്തിന് ലഭിക്കുന്നത്. ഗായകന്‍ അനൂപ് ജലോതയ്ക്ക് ആഴ്ചയില്‍ 45 ലക്ഷം ലഭിക്കുന്നു. പെണ്‍സുഹൃത്തിനൊപ്പമാണ് അദ്ദേഹം പരിപാടിയിലെത്തിയത്. 65 കാരനായ അനൂപിന്റെ കാമുകി 29 കാരിയാണ്.
ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്‌റയ്ക്കും നടി നേഹ പെന്‍ഡ്‌സെയ്ക്കും 20 ലക്ഷമാണ് പ്രതിഫലം. 15 ലക്ഷവുമായി ദിപിക കക്കര്‍ പിന്നിലുണ്ട്. 12 ആഴ്ചയാണ് ഷോ. പരിപാടിയിലെത്തി ആദ്യ ദിവസങ്ങളില്‍ തന്നെ പരിപാടി നിര്‍ത്തി പോകുകയാണെന്ന് ശ്രീശാന്ത് പറഞ്ഞു. സഹ മത്സരാര്‍ത്ഥികളോടുള്ള അകല്‍ച്ചയും ടാസ്‌കുകള്‍ ചെയ്യാനുള്ള മടിയും ശ്രീശാന്ത് പ്രകടമാക്കി. പരിപാടിയിലെ ചില നിയമ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രീശാന്ത് ബാധ്യസ്ഥനാണ്. പരിപാടി തുടങ്ങും മുമ്പ് ചാനലുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം പരിപാടിയില്‍ ഔട്ട് ആകും വരെ മത്സരാര്‍ത്ഥി ബിഗ്‌ബോസ് ഹൗസില്‍ കഴിയേണ്ടതാണ്.
ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ശ്രീശാന്തിന്റെ സ്വഭാവം തന്നെയാണ് ബിഗ് ബോസിലും താരം പ്രകടിപ്പിക്കുന്നത്. ശ്രീ മറ്റുള്ളവരോട് ഇടപെഴകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വികാരപരമായ ഇടപെടല്‍ അല്ല ബിഗ്‌ബോസില്‍ വേണ്ടതെന്നും പരിപാടിയില്‍ നിന്ന് പോകരുതെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ താരത്തോട് പറയുന്നത്. കായിക താരം എന്ന നിലയില്‍ മത്സര ബുദ്ധി വേണമെന്നും വിട്ടുകൊടുക്കരുതെന്നുമാണ് താരത്തോട് ഇവര്‍ പറയുന്നത്. എന്നാല്‍ പുറത്തുപോണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശ്രീശാന്ത് .
https://www.facebook.com/Malayalivartha