അവസാന നിമിഷത്തിൽ എടുത്ത ആ തീരുമാനം... നേരത്തെ ഇഞ്ചെക്ഷന്‍ നല്‍കിയിരുന്നതിനാല്‍ ഞാന്‍ മരവിച്ച അവസ്ഥയിലായിരിക്കുമെന്നു ഡോ്ക്ടര്‍മാര്‍ കരുതി; എല്ലാ പ്രതീക്ഷകളും തകിടം മറിച്ചാണ് ഞാൻ അലറിവിളിച്ചത്... ഡോക്ടർമാർ പോലും ഞെട്ടി; തന്റെ സിസേറിയൻ അനുഭവത്തെ കുറിച്ച് മനസ് തുറന്ന് സംവൃത

കാണുന്ന പോലെ അത്ര നിസ്സാരമല്ല സിസേറിയൻ. അവസാന നിമിഷമാണ് തന്റെ കാര്യത്തില്‍ സിസേറിയൻ ചെയ്യാമെന്ന് തീരുമാനിച്ചത്. നേരത്തെ ഇഞ്ചെക്ഷന്‍ നല്‍കിയിരുന്നതിനാല്‍ താന്‍ മരവിച്ച അവസ്ഥയിലായിരിക്കുമെന്നായിരുന്നു ഡോ്ക്ടര്‍മാര്‍ കരുതിയത്.
എന്നാല്‍ സിസേറിയന്‍ തുടങ്ങിയപ്പോഴാണ് താന്‍ അലറിവിളിച്ചതെന്നും ഇതോടെ ഓക്‌സിജന്‍ മാസ്‌ക്ക് വഴി മയങ്ങാനുള്ള അനസ്‌ത്യേഷ്യ നല്‍കുകയായിരുന്നുവെന്നും സംവൃത പറഞ്ഞു. അത്ര നിസ്സാരമല്ല സിസേറിയെന്നായിരുന്നു താരം പറഞ്ഞത്.
പുതിയ ചിത്രത്തിലേക്ക് നായികയെ കണ്ടെത്തുന്ന നായികനായകന്‍ റിയാലിറ്റി ഷോ തുടങ്ങിയത്. കുഞ്ചാക്കോ ബോബനും സംവൃത സുനിലുമാണ് മെന്റര്‍മാരായി എത്തിയിട്ടുള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയാണ് ഇവര്‍ ഈ പരിപാടിയെ നയിക്കുന്നത്. ആ പരിപാടിക്കിടയിലാണ് ഒരു മത്സരാർത്ഥിയുടെ പെർഫോമൻസ് കണ്ട താരം തന്റെ സിസേറിയൻ അനുഭവം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha