ബിഗ്‌ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയശേഷം തിരുവനന്തപുരത്ത് പുതിയ ഒരു സംഭവുമായി 'ജപ്പാൻ' അർച്ചന; വിജയാഘോഷങ്ങൾക്ക് ശേഷം മറ്റൊരു സന്തോഷവാര്‍ത്തയുമായി സാബുവും കൂട്ടിന് രഞ്ജിനിയും...

ബിഗ് ബോസിന്റെ തുടക്കം മുതല്‍ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു രഞ്ജിനി, സാബു, ശ്വേത, അർച്ചന എന്നിവര്‍. വിന്നറാവാന്‍ ഇവർക്ക് സാധ്യതകളുണ്ടായിരുന്നു. രഞ്ജിനിയും ശ്വേതയും മാത്രം എലിമിനിനേഷനില്‍ വരികയും ശ്വേത മേനോന്‍ പുറത്താവുകയുമായിരുന്നു. അവസാന നിമിഷമായിരുന്നു അർച്ചനയുടെയും പടിയിറക്കം. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം എല്ലാരും പരസ്പരം കണ്ടിരുന്നു. സൗഹൃദം പങ്കുവയ്ക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം പേളിയെ കാണാൻ ഷിയാസ് പോയിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു സന്തോഷവാര്‍ത്തയുമായി സാബു എത്തിയത്. അര്‍ച്ചന അല്ല നമ്മുടെ 'ജപ്പാന്‍' തിരുവനന്തപുരത്ത് പുതിയ ഹോട്ടല്‍ തുറന്നിട്ടുണ്ടെന്നും അതിന്റെ ഉദ്ഘാടനത്തിനായി താന്‍ അവിടേക്ക് എത്തുമെന്നുമായിരുന്നു സാബു പറഞ്ഞത്. അതിനിടയിലാണ് തനിക്കൊപ്പം വലിഞ്ഞുകയറി മറ്റൊരാള്‍ കൂടി വരുന്നുണ്ടെന്ന് താരം പറഞ്ഞത്. രഞ്ജിനിയായിരുന്നു സാബുവിനൊപ്പം ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha