വീട്ടുകാർ കല്യാണത്തിന് സമ്മതം മൂളിയതോടെ പ്രതിശ്രുത വരനൊപ്പം പേളി എത്തി... ഫാൻസ് സംഘടിപ്പിച്ച പരിപാടിയില്‍ കിടിലം ഡാൻസും

ബിഗ് ബോസില്‍ നിന്നും തുടക്കത്തില്‍ പുറത്തേക്ക് പോവാന്‍ ശ്രമിച്ച പേളിക്ക് ശക്തമായ പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് ശ്രീനിയായിരുന്നു. ശ്രീനിയുടെ മോതിരം പേളിയുടെ കൈയ്യില്‍ കണ്ടതും കണ്ണുകള്‍ കൊണ്ട് കഥ പറയാന്‍ ശ്രമിക്കുന്നതുമായിരുന്നു ഇരുവരും പ്രണയത്തിലാണോ എന്ന് സംശയം ബലപ്പെടുത്തിയത്.
പേളിയും ശ്രീനിയും പ്രണയത്തിലാണെന്നും ഗെയിമില്‍ തുടരാനായുള്ള നീക്കമാണ് അതെന്നുമായിരുന്നു വിമര്‍ശകരുടെ വാദം. ഈ പ്രണയം തേപ്പില്‍ അവസാനിക്കുമെന്നും ശ്രീനിക്കാണ് പണി കിട്ടാന്‍ പോവുന്നതെന്ന തരത്തിലുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
വിമര്‍ശനവും പരിഹാസവും തുടരുന്നതിനിടയിലും ഇരുവരു തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തെക്കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. സംസാരിച്ച് സമ്മതിപ്പിക്കാമെന്ന ഉറപ്പ് ശ്രീനി അന്നേ നല്‍കിയിരുന്നു. വീട്ടിലെത്തിയ ഇരുവരും തങ്ങളുടെ ആരാധകപിന്തുണയെക്കുറിച്ചും ഡബ്‌സ്മാഷ് വീഡിയോയും റൊമാന്റിക് രംഗങ്ങളുമൊക്കെ കണ്ടിരുന്നു. പേളിയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് ശ്രീനി രംഗത്തെത്തിയിരുന്നു.
മമ്മി ഈ ബന്ധത്തിന് സമ്മതിച്ചെന്ന് പേളി അടുത്തിടെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവരും ആരാധകരെ കാണാനെത്തിയിരിക്കുകയാണിപ്പോള്‍. പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ബിഗ് ബോസിന്‍രെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്ബടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്. പരിപാടിയില്‍ ആരാധകന്‍ ഗാനം ആലപിച്ചപ്പോള്‍ പേളിയും ശ്രീനിയും ഒരുമിച്ച് ചുവട് വെച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേളിയും ഈ സന്തോഷം പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha