അനുഷ്‌ക ഷെട്ടി സിനിമാ ജീവിതം അവസാനിപ്പിക്കുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി സിനിമ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് സൂചന. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗ്മതി സൂപ്പര്‍ ഹിറ്റായിട്ടും ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്‌ക കരാര്‍ ഒപ്പിട്ടിട്ടില്ല. 37 വയസില്‍ എത്തി നില്‍ക്കുന്ന അനുഷ്‌കയെ നായികയായി വേണ്ടെന്നാണ് സിനിമാ രംഗത്തുള്ള സംസാരമെന്ന് തെലുങ്ക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാഹുബലിയുടെ വന്‍വിജയത്തിന് ശേഷം അനുഷ്‌ക എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം, പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുഷ്‌ക ഷെട്ടി സിനിമാരംഗത്തെത്തിയിട്ട് പതിമൂന്നുവര്‍ഷം പിന്നിടുകയാണ്.

https://www.facebook.com/Malayalivartha


























