സംഗീത രംഗത്തുനിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് ഗായികയായ സോന മൊഹപത്ര

ഗായകനും സംവിധായകനുമായ കൈലാഷ് ഖേറാണ് സോനത്തിനെതിരെ ഗായികയായ സോന മൊഹപത്ര രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് സോനം പറഞ്ഞിരുന്നു.
ഗായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സോനവും കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെയും സുഹൃത്തിന്റെയും ദേഹത്ത് മോശമായി സ്പര്‍ശിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്.
കൈലാഷ് ഖേറില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് സോനവും തന്റെ അനുഭവങ്ങളുമായെത്തിയത്. ഗായികയുടെ ട്വീറ്റ് ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. മീ ടൂവിലൂടെ നിരവധി വിഗ്രഹങ്ങള്‍ തകര്‍ന്നടിയുമെന്ന തരത്തിലായിരുന്നു നേരത്തെയുള്ള വാദം. ഇത് ശരി വെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
തന്റെയും അനുഭവം സമാനമായിരുന്നുവെന്ന് സോനം പറയുന്നു. അദ്ദേഹത്തെക്കുറിച്ച് ഇനിയും പരാതികളുയരുമെന്നും കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായെത്തുമെന്നും ഇവര്‍ പറയുന്നു. അദ്ദേഹത്തില്‍ നിന്നും മോശം അനുഭവമുണ്ടായതായി കേട്ടാല്‍ അതില്‍ അതിശയോക്തിയൊന്നും തോന്നേണ്ടതില്ല. ഇദ്ദേഹത്തെയാണല്ലോ സംഗീത ദൈവമെന്നൊക്കെ വിശേഷിപ്പിച്ചതെന്ന് ഓര്‍ക്കുമ്‌ബോള്‍ പുച്ഛം തോന്നുന്നുവെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.
സംഗീത പരിപാടിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ കഫെയില്‍ വെച്ചാണ് കൈലാഷ് ഖേര്‍ മോശമായി പെരുമാറിയത്. തങ്ങള്‍ ഇരുവരും നടത്താനിരുന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അത് സംഭവിച്ചത്. മോശമായ രീതിയില്‍ അദ്ദേഹം അന്ന് സ്പര്‍ശിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മോശം സമീപനം പിന്നീടും തുടര്‍ന്നിരുന്നുവെന്നും സോനം പറയുന്നു.
ധാക്കയിലെ സംഗീത പരിപാടിക്കായി പോയപ്പോള്‍ അദ്ദേഹം നിരവധി തവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും റിഹേഴ്‌സല്‍ ഒഴിവാക്കി തന്റെ റൂമിലേക്ക് എത്താനുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. താന്‍ ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് സംഘാടകരുടെ ഫോണിലേക്കായിരുന്നു അദ്ദേഹം വിളിച്ചത്. ഇവരുടെ ട്വീറ്റിനെ പിന്തുടര്‍ന്ന് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha