നീണ്ട ഒരുമാസത്തെ ചികിത്സയ്‌ക്കൊടുവിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്തു; ബാലുവും, ജാനിമോളും ഇല്ലാത്ത ലോകത്ത് പതിയെ ജീവിച്ച് തുടങ്ങാൻ കരുത്ത് പകർന്ന് ബന്ധുക്കളും, സുഹൃത്തുക്കളും...

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെ കഴക്കൂട്ടം താമരക്കുളത്തുവച്ച് കാർ അപകടത്തിപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നത് പ്രിയപ്പെട്ടവരുടെ കരുതല്‍ കരങ്ങളിലേയ്ക്കാണ്. കുറേയേറെ ഓർമ്മകൾ ബാക്കി വച്ച് ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസമാവുകയാണ്.
18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണിയും, എല്ലാമെല്ലാമായിരുന്ന ബാലുവും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും കരുതലിൽ ഹൃദയത്തിനേറ്റ മുറിവ് ഉണക്കാൻ ശ്രമിക്കുകയാണ് ലക്ഷ്മി ഇപ്പോൾ.
https://www.facebook.com/Malayalivartha