Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

പൊന്നമ്മബാബുവിന്റെ രോഗം വില്ലനായപ്പോൾ കിഷോറിന് ജീവൻ നൽകാൻ തയ്യാറായി അവനെത്തുന്നു...

15 DECEMBER 2018 12:50 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും.

വർഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി ഫേസ്ബുക്ക് ലൈവ് വന്ന നടി സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങിയതിനു പിന്നാലെ സഹായ വാഗ്ദാനവുമായി സിനിമയ്ക്കകത്തും പുറത്തുമുള്ളവർ എത്തിയിരുന്നു. അതിനൊക്കെ തൊട്ട് പിന്നാലെയായിരുന്നു സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഇരട്ടി ശക്തിപകർന്ന് മകന് വൃക്ക നൽകാൻ തയ്യാറായി പൊന്നമ്മ ബാബു രംഗത്തെത്തിയത്. എന്നാൽ പൊന്നമ്മയുടെ രോഗം വില്ലനായി എത്തിയത് നടി സേതുലക്ഷ്മിയുടെ വൃക്കരോഗിയായ മകന് വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്നാണ് പൊന്നമ്മ പറയുന്നത്. ഷുഗറും കൊളസ്ട്രോളും ഉള്ളതാണ് ഇതിന് കാരണം. വൃക്കദാനം ചെയ്യാന്‍ കഴിയാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പ്രതികരിച്ചു. അതിനും പിന്നാലെയാണ് കിഷോറിന് വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി വയനാട്ടിൽ നിന്ന് ഒരു യുവാവ് എത്തിയിരിക്കുന്നത്. വയനാട് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് കിഷോറിന് വൃക്ക നല്കാൻ സന്നദ്ധനായി മുന്നോട്ട് വന്നിട്ടുള്ളത്. വൃക്ക കിഷോറിന് ചേരുന്നതാണോ എന്നറിയാനുള്ള പരിശോധനകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഒന്ന്-രണ്ട് ആഴ്ചക്കുള്ളില്‍ പരിശോധനാ ഫലം പുറത്ത് വരുമെന്നും അത് കിഷോറിന് ചേരുന്നതാണെങ്കില്‍ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്നും സേതുലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരത്ത് കിഷോറിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടക്കുക. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സകള്‍ക്കുമുള്ള പണം ഇനിയും സേതുലക്ഷ്മിയ്ക്ക് കണ്ടെത്താനായിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞാല്‍ അടിക്കടിയുള്ള പരിശോധനകൾ വേണ്ടതിനാല്‍ കൂടുതല്‍ സൗകര്യമുള്ള വാടക വീട് കണ്ടെത്തുന്നതിനും തുടര്‍ ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ധാരാളം പണം ആവശ്യമാണ്. ഇതുവരെ ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും സുമനസ്സുകളോട് നന്ദി പറയുന്ന സേതുലക്ഷ്മി എങ്ങനെയെങ്കിലും ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (16 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (27 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (52 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends