വീണ്ടും സിനിമാ ക്വട്ടേഷനിലേക്ക്... ഒടിയനെയും മോഹന്‍ലാലിനെയും ഇല്ലാതാക്കാന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ സൈബര്‍ യുദ്ധത്തിന് ക്വട്ടേഷന്‍ നല്‍കിയതായി ശ്രീകുമാര്‍ മേനോന്‍; മഞ്ജുവാര്യരില്‍ തുടങ്ങിയ തര്‍ക്കം അവസാനം കൊണ്ടെത്തിക്കുന്നത്...

ഒടിയനെയും മോഹന്‍ലാലിനെയും ഇല്ലാതാക്കാന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ സൈബര്‍ യുദ്ധത്തിന് ക്വട്ടേഷന്‍ നല്‍കിയതായി സൂചന.
മഞ്ജുവാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയുമാണ് ഒടിയന്‍ വിരുദ്ധര്‍ ലക്ഷ്യമിടുന്നത്. ശ്രീകുമാര്‍ മേനോനാണ് മഞ്ജു വാര്യരെ ചില പരസ്യചിത്രങ്ങളില്‍ അഭിനയിപ്പിച്ചത്. ഇതില്‍ പ്രധാനം ഒരു ജുവലറിയുടെ പരസ്യമാണ്. പരസ്യത്തില്‍ അഭിനയിച്ചതോടെയാണ് ദിലീപും മഞ്ജുവും തമ്മില്‍ തീര്‍ത്തും അകന്നത്. അതിനു മുമ്പ് മഞ്ജു ഗുരുവായൂരില്‍ ന്യത്തം അവതരിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ ദിലീപിന്റെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു. അത്, പിന്നീട് ആക്രമണത്തിന് ഇരയായ സിനിമാനടിയുമായി ബന്ധപ്പെട്ടായിരുന്നു. ഇതില്‍ നിന്ന് മഞ്ജുവിന് ലഭിച്ച ആശ്വാസമായിരുന്നു ജുവലറിയുടെ പരസ്യം. അതില്‍ മഞ്ജു അഭിനയിക്കുന്നതിനോട് ദിലീപിന് എതിര്‍പ്പുണ്ടായിരുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ ദിലീപിന്റെ അനുയായികള്‍ നടത്തിയിരുന്നു. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ അത്തരക്കാരനല്ല. മഞ്ജുവും അങ്ങനെ തന്നെ. ഇരുവരും സിനിമയെ സ്വന്തം ജീവിതം പോലെ സ്‌നേഹിക്കുന്നുവരാണ്. അപവാദ പ്രചരണം നടത്തുന്നവര്‍ പറയുന്നത് പോലെ മഞ്ജുവും മേനോനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഒടിയന്‍ എന്ന ബിഗ് ബജറ്റ് അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ ഒരു നടന്റെ ഒരു കൂട്ടം ആരാധകര്‍ സിനിമ പൊളിക്കാന്‍ ഒരുക്കം തുടങ്ങിയതായി ലാലിന്റെ ആരാധകര്‍ പറയുന്നു. ശ്രീകുമാറിനോടുള്ള വൈരാഗ്യമായിരുന്നത്രേ അതിന് പിന്നില്‍. തന്റെ കുടുംബ ജീവിതം തകര്‍ത്തത് ശ്രീകുമാര്‍ ആണെന്ന് ദിലീപ് തന്റെ വിവാഹമോചന അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ജു ശ്രീകുമാറിന്റെ ആദ്യ ചിത്രത്തില്‍ നായികയായതോടെ അപവാദ പ്രചാരകര്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. എന്നാല്‍ ശ്രീകുമാര്‍ ഇതിലൊന്നും കുലുങ്ങിയില്ല. തനിക്ക് ഇത്തരം ആക്രമങ്ങളില്‍ ഭയമില്ലെന്നായിരുന്നു ശ്രീകുമാറിന്റെ നിലപാട്.
അന്നും ആരെയും പിണക്കരുതെന്ന ഉപദേശം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രീകുമാറിന് നല്‍കി എന്നാണ് വിവരം. എന്നാല്‍ അതിരുകടന്ന ആത്മ വിശ്വാസമുള്ള ശ്രീകുമാര്‍ അതിന് തയ്യാറായില്ല. ഒടിയന്‍ ഒരു മഹാസംരംഭമാണെന്ന മട്ടില്‍ അദ്ദേഹം പ്രചാരണം നടത്തി. ഇതിനെയും ലാല്‍ എതിര്‍ത്തിരുന്നു. ചിത്രത്തിന് ഒരു പരിധിയില്‍ കൂടുതല്‍ ഹൈപ്പ് നല്‍കരുതെന്ന് ലാലും ആന്റണി പെരുമ്പാവൂരും ശ്രീകുമാറിനെ അറിയിച്ചിരുന്നു. പരസൃചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ പക്ഷേ മാര്‍ക്കറ്റിങ്ങിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.
ഇതിനിടെ ശ്രീകുമാറിന്റെ സംവിധാനത്തില്‍ നിന്ന് രണ്ടാമൂഴവുമായി എം. ടി. രക്ഷപ്പെട്ടതിന് പിന്നിലും ചില രഹസ്യങ്ങള്‍ ഉണ്ടെന്ന് പറയുന്നു. ഒടിയന്റെ സാങ്കേതികമേന്മയെ കുറിച്ച് ശ്രീകുമാര്‍ എത്ര തന്നെ വിചാലനായാലും ഒടിയനില്‍ ജീവിതമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതിനിടെ ശ്രീകുമാറിന് നേരേ ലാലിന്റെ ആരാധകര്‍ എന്ന പേരില്‍ ആക്രമണത്തിന് ചിലര്‍ തയ്യാറെടുകുന്നുണ്ട്. ശ്രീകുമാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും വിവരമുണ്ട്.
അതിനിടെ മോഹന്‍ലാലുമായി ഒന്നാം സ്ഥാനത്തിന് മത്സരിച്ചിരുന്ന മറ്റൊരു നടന്റെ ആരാധകരും ഒടിയനെതിരെ രംഗത്തുണ്ടെന്നാണ് വിവരം.
ശ്രീകുമാറും മോഹന്‍ലാലും ഒടിയനുണ്ടായ പിന്നോട്ടടിയില്‍ ദു:ഖിതരായതിനാല്‍ തരിച്ചൊരു അക്രമത്തിന് സാധ്യത കുറവാണ്. അങ്ങനെ ആക്രമിച്ചാലും അടി ഒടിയന് ഏറ്റെന്നിരിക്കും.
https://www.facebook.com/Malayalivartha