Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നമ്മള്‍ കാണാത്ത മുഖം പുറത്ത്... യേശുദാസിന്റെ ദേവരാജന്‍ മാസ്റ്ററോടുള്ള സമീപനം തുറന്ന് പറഞ്ഞ് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്ര ബാബു

16 DECEMBER 2018 06:13 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ഗായകനാണ് യേശുദാസ്. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യേശുദാസിന്റെ പാട്ടു കേള്‍ക്കാത്ത മലയാളികളില്ല. അത്രയ്ക്ക് ശക്തമാണ് മലയാളികളും യേശുദാസും തമ്മിലുള്ള ബന്ധം. യേശുദാസിന്റെ സമകാലികനായി ജീവിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കാണുന്നത്. എന്നാല്‍ മലയാളത്തിന്റെ സംഗീത സാമ്രാട്ട് ദേവരാജന്‍ മാസ്റ്ററോട് യേശുദാസിന്റെ സമീപനം നീതീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന് പറയുകയാണ് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്ര ബാബു. ഒരു പ്രമുഖ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കണമെന്നത് ദേവരാജന്‍ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. സംഗീത രംഗത്ത് അന്ന് ജീവിച്ചിരിക്കുന്ന എല്ലാ സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ണമായ ഒരു സംഗീത ഉത്സവം. അതായിരുന്നു മാഷിന്റെ ആശയം. വളരെ കാലം സംഗീത രംഗത്ത് പ്രവര്‍ത്തിച്ച്, പിന്നീട് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ഒരു പെന്‍ഷന്‍ പദ്ധതി, ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതിനെ തുടര്‍ന്ന് എല്ലാ ഒരുക്കളും പൂര്‍ത്തിയായി. എന്നാല്‍ ഒരാഘാതം എന്ന പോലെ അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. ദാസേട്ടന്റേതായിരുന്നു ആ സന്ദേശം. ചില പരിപാടികളുമായി ബന്ധപ്പെട്ട് ഞാന്‍ ഗള്‍ഫില്‍ പോവുകയാണ്. ഈ ഡേറ്റ് മാഷൊന്ന് മാറ്റണം... ഇതായിരുന്നു സന്ദേശം. 

പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷമായിരുന്നു ദാസേട്ടന്‍ ഇത് പറയുന്നത്. ഈ സമയം, പരിപാടിയുമായി ബന്ധപ്പെട്ട ഒരു എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടക്കുകയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍, ബിച്ചു തിരുമല എന്നിവരൊക്കെ അവിടെയുണ്ട്. സംഗീത പരിപാടിയുടെ പ്രധാന കണ്ണി യേശുദാസാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒട്ടും ഒഴിവാക്കാന്‍ കഴിയാത്തതാണ്. 

സംഭവം അറിഞ്ഞതും നിന്നനില്‍പ്പില്‍ മാസ്റ്റര്‍ തളര്‍ന്നു വീണു. ഉടന്‍ തന്നെ ശ്രീചിത്രയില്‍ എത്തിച്ച് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഏറെ നാള്‍ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു. അതുകഴിഞ്ഞ് തിരുച്ചു വന്ന മാഷ് വീണ്ടും പരിപാടി നടത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്ന് ദിവസം നീണ്ട പരിപാടി അതിഗംഭീരമായി തന്നെ നടന്നു. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലിയായിരുന്നു പരിപാടിയുടെ ക്യാപ്ടന്‍.

എന്നാല്‍ പ്രോഗ്രാം അവസാനിച്ചതിനു ശേഷമായിരുന്നു ദേവരാജന്‍ മാസ്റ്ററെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അറിയാന്‍ കഴിഞ്ഞത്. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ഇതിന്‍ പ്രകാരം ജോണി സാഗരിക പരിപാടിയുടെ ആഡിയോ വീഡിയോ റൈറ്റ്‌സ് 16 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറായി. പക്ഷേ പരിപാടിയുടെ ദിവസങ്ങള്‍ക്ക് മുമ്പ് ആ അവകാശം വേറെ ആര്‍ക്കും കൊടുക്കാന്‍ പാടില്ല, അത് തനിക്ക് തന്നെ വേണമെന്ന ആവശ്യവുമായി യേശുദാസ് ദേവരാജന്‍ മാസ്റ്ററെ സമീപിച്ചു. എട്ട് ലക്ഷം രൂപ നല്‍കാം, സ്വീകരണിക്കണമെന്നും അല്ലാത്ത പക്ഷം സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ദാസേട്ടന്‍ മാഷിനെ അറിയിച്ചു. വേറെ വഴിയില്ലാതെ 16 ലക്ഷത്തിന്റെ ജോണി സാഗരികയുടെ കരാര്‍ റദ്ദാവുകയായിരുന്നു.

എന്നാല്‍ പിന്നീട് കുറേ കാലത്തേക്ക് ദാസേട്ടന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം മാഷേ കാണാന്‍ എത്തി. ഒരു കവര്‍ മാഷിന് മുന്നില്‍ വച്ചു. അന്ന് പറഞ്ഞപോലൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ. സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട്. ഇത് സ്വീകരിക്കണം ദാസേട്ടന്‍ പറഞ്ഞു. മാഷ് ഒന്നും മിണ്ടാതെ കവര്‍ എടുത്ത് നോക്കി. രണ്ട് ലക്ഷം രൂപയുടേതായിരുന്നു ചെക്ക്. പിന്നീട് ദാസേട്ടന്‍ ഇറങ്ങാന്‍ നേരത്ത് മാഷ് ദാസേട്ടനോടായി ഇങ്ങനെ പറഞ്ഞു. 'പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത് അത് സഹായിക്കും'. അത്രയും പറഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (17 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (42 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends