Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന

19 DECEMBER 2018 02:31 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നായികയാണ് ശോഭന. കുറേനാളുകളായി ശോഭനയുടേതായി ഒരു സിനിമ പോലും വന്നില്ലെങ്കിലും ശോഭന അനശ്വരമാക്കിയ സിനിമകള്‍ മാത്രം മതി ഓര്‍ത്തിരിക്കാന്‍. അതുപോലെ തന്നെ പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993 ഡിസംബര്‍ 25ആം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനായി എത്തിയത്. 25 വര്‍ഷം പൂര്‍ത്തിയാവുകയാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട്. ആ സിനിമയില്‍ ശോഭന ചെയ്ത വേഷം ആരും മറക്കാനിടയില്ല. 

മറ്റൊരു ഡിസംബറില്‍ മാണിച്ചിത്രത്താഴിലെ നാഗവല്ലിയേയും ഗംഗയേയും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ശോഭന. തന്റെ ഫേസ്ബുക്ക് പേജിലണ് നാഗവല്ലിയുടെ ചിത്രവും താരം പങ്കുവെച്ചത്. കൂടാതെ തന്റെ പ്രിയപ്പെട്ട ആരാധകരോട് നന്ദിയും ക്ഷമാപണവും നടത്തുന്നുമുണ്ട്.

ചെന്നൈയില്‍ മാര്‍ഗ്ഗി പെര്‍ഫോമന്‍സുമായി തിരിക്കിലാണെന്നും, അതുകൊണ്ടാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തത്. അതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ വളരെ നാളുകള്‍ക്ക് ശേഷമുള്ള ശോഭനയുടെ മാപ്പ് അസ്ഥാനത്തായെന്നാണ് ആരാധകര്‍ പറയുന്നത്. 

അടുത്തിടെ മീടു വിവാദത്തിലും ശോഭന പെട്ടിരുന്നു. ശോഭനയുടെ പേജില്‍ മീടു ഇട്ട ശേഷം പെട്ടെന്ന് ഡിലീറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 


മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിണ് ഫാസില്‍ന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. സിനിമയിലെ ഓരോ ചെറിയ കഥാപാത്രങ്ങളെ പോലും പ്രേക്ഷകര്‍ രണ്ടു കയ്യും നീണ്ടി സ്വീകരിച്ചു. ഇപ്പോഴും ടിവിയില്‍ സിനിമ വരുമ്‌ബോള്‍ സിനിമ കണ്ടിരിക്കാന്‍ ഇഷ്ടമാണ് മലയാളികള്‍ക്ക്.

സണ്ണിയെയും ഗംഗയെയും നകുലനെയും മാടമ്ബള്ളിയെയുമെല്ലാം പ്രേക്ഷര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നു. നിരവധി ഭഷകളീലേക്ക് മണിച്ചിത്രത്താഴ് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇത്രക്കധികം വിജയമായ സിനിമയുടെ പിന്നാമ്ബുറ കഥകള്‍ നമ്മള്‍ അധികം കേട്ടിട്ടില്ല. ഇപ്പോള്‍ അത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍

വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലേക്ക് കഥാപാത്രങ്ങളെ തീരുമാനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസില്‍. നായിക കഥാപത്രത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് മണിചിത്രത്താഴ് അതിനാല്‍ നായികയെ കുറിച്ചാണ് ആദ്യം ചിന്തിച്ചത് എന്ന് ഫാസില്‍ പറയുന്നു.

മണിച്ചിത്രത്താഴിലെ ഗംഗയായി ആദ്യം തന്നെ മനസില്‍ തെളിഞ്ഞത് ശോഭനയായിരുന്നു. നര്‍ത്തകിയായ നഗവല്ലിക്ക് ശോഭനയുടെ മുഖം മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളു. ഇതിനു ശേഷമാണ് സണ്ണിയും നകുലനുമെല്ലാം കടന്നുവരുന്നത്. ചിത്രത്തിലെ പ്രകടനം ശോഭനക്ക് സംസ്ഥാന ദേശിയ പുരസ്‌കാരങ്ങള്‍ നേടി നല്‍കുകയും ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ ക്ലാസിക് കഥാപാത്രമായ മണിച്ചിത്രതാഴിലെ ഡോ. സണ്ണിയായി അഭിനയിക്കാന്‍ സംവിധായകന്‍ ഫാസില്‍ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന വെളിപ്പെടുത്തലും അടുത്തിടെയുണ്ടായി. 

എന്നാല്‍ ഇതിന് ഫാസില്‍ നല്‍കുന്ന മറുപടി മറ്റൊന്നായിരുന്നു 'മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (5 minutes ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (9 minutes ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (34 minutes ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (51 minutes ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (1 hour ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (2 hours ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (10 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 hours ago)

Malayali Vartha Recommends