ക്യാമറയ്ക്ക് പിന്നിലെ തമ്മിൽ തല്ല് പരസ്യമാകുന്നു; ഒടിയൻ' പ്രശ്‌നത്തിൽ മഞ്ജുവിനെ പ്രതിയാക്കി ശ്രീകുമാർ മേനോൻ രംഗത്തെത്തിയതിന് പിന്നാലെ സംവിധായകൻ ശ്രീകുമാർ മേനോന് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വക വക്കീല്‍ നോട്ടീസ്

ഒടിയൻ' പ്രശ്‌നത്തിൽ മഞ്ജുവിനെ പ്രതിയാക്കി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലത്തിൽ കിട്ടാനുള്ള ബാക്കി പണം തിരികെ ചോദിച്ച് മഞ്ജു വാര്യര്‍ നിയമ നടപടി തുടങ്ങിയെന്ന് സൂചനകൾ.
പുഷ് കമ്ബനി പാപ്പര്‍ സ്യൂട്ട് നല്‍കിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നാണ് സിനിമാ മേഖലയിലെ പൊതു സംസാരം. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല.
പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ കയ്യൊഴിഞ്ഞെന്ന് ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചിരുന്നു. ഒടിയന് വേണ്ടി മഞ്ജു വാര്യര്‍ ഒരു പോസ്റ്റ് പോലും ഇട്ടില്ലെന്നായിരുന്നു ശ്രീകുമാർ മേനോന്റെ പരാതി. താന്‍ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യര്‍ ആണെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. അപ്പോള്‍ മാത്രമേ, മറ്റുള്ളവരില്‍ നിന്ന് അവര്‍ക്കുള്ളത് തിരിച്ചുകിട്ടൂ എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്. തന്റെ സോഷ്യല്‍ സ്റ്റാറ്റസ് എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ് മഞ്ജു വാര്യര്‍ തിരുത്താന്‍ തയ്യാറാകണം എന്നും, ശ്രീകുമാര്‍ മേനോന്‍ വിമര്‍ശിച്ചിരുന്നു.
ശ്രീകുമാര്‍ മേനോന് നിയമ നടപടിയുടെ നോട്ടീസ് കിട്ടിയതിന്റെ പ്രതികാരമായാണ് മഞ്ജുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ഈ പരാമര്‍ശങ്ങള്‍ ശ്രീകുമാര്‍ നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
സിനിമയിലേക്കും പൊതു വേദിയിലേക്കും മഞ്ജു വാര്യരെ സജീവമാക്കിയത് പുഷ് എന്ന പരസ്യ കമ്ബനിയായിരുന്നു. പുഷിന്റെ പരസ്യങ്ങളില്‍ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായി. മടങ്ങി വരവ് അതിഗംഭീരമാക്കി സൂപ്പര്‍ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറുമായി മഞ്ജു വാര്യര്‍.
പുഷിന്റെ പിന്നണിയില്‍ നിന്ന ശ്രീകുമാര്‍ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേര്‍പിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചര്‍ച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ശ്രീകുമാര്‍ മേനോനെയായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകള്‍ ചര്‍ച്ചകളിലെത്തി. ഇതെല്ലാം വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പുഷ് കമ്ബനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇടപാടുകാരെ സെറ്റില്‍ ചെയ്യാനായി കോടതിയെ സമീപിച്ച് പാപ്പര്‍ സ്യൂട്ട് നല്‍കി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇത് ചെയ്താല്‍ മാത്രമേ മഞ്ജുവിന് നിയമപരമായി പുഷ് കമ്ബനിയില്‍ നിന്ന് പണം തിരികെ കിട്ടൂ. ഇതാണ് ശ്രീകുമാര്‍ മേനോനനെ പ്രകോപിപ്പിച്ചത്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനമായിരുന്നു പുഷ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ നിര്‍മ്മാണ കമ്ബനി. ഒടിയനും രണ്ടാമൂഴവും തലയ്ക്ക് പിടിച്ചതോടെ ശ്രീകുമാര്‍ മേനോന്‍ സിനിമയ്ക്ക് പിന്നാലെയായി. ഇതോടെയാണ് പുഷ് പ്രതിസന്ധിയിലായത്. മഞ്ജുവിനെ താരമാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ഒടിയനും രണ്ടാമൂഴവുമെല്ലാം ശ്രീകുമാര്‍ മേനോന്‍ പ്ലാന്‍ ചെയ്തത്. എന്നിട്ടും പ്രതിസന്ധി രൂക്ഷമായപ്പോള്‍ തന്നെ എല്ലാവരും കൈവിട്ടുവെന്നാണ് ശ്രീകുമാര്‍ മേനോന്റെ പക്ഷം. ഇതോടെയാണ് ഒടിയനില്‍ മഞ്ജു പിന്തുണച്ചില്ലെന്ന പരാതിയുമായി ശ്രീകുമാര്‍ മേനോന്‍ പരസ്യമായി രംഗത്ത് വന്നത്.
അതേ സമയം ശ്രീകുമാർ മേനോനെതിരെ മഞ്ജു ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരുന്നു. ഒരു ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ശാന്തിവിള ദിനേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ശ്രീകുമാർ മേനോൻ ഇത്രയും പറഞ്ഞ് മഞ്ജുവിനെ പ്രതിയാക്കി നിർത്തുന്നു. 58 ലക്ഷം രൂപയുടെ ഒരു വക്കീൽ നോട്ടീസ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. കാരണം അവർക്ക് അഡ്വാൻസ് കിട്ടിയ പണം ശ്രീകുമാർ മേനോൻ എടുത്തിട്ട് തിരിച്ച് കൊടുത്തില്ല'- ശാന്തിവിള ദിനേശ് പറയുന്നു.
എന്നാൽ ഇതിന് പ്രതികരണവുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. 'ഈ പറഞ്ഞ ലീഗൽ നോട്ടീസിന്റെ ഒരു കോപ്പി എനിക്ക് എത്രയും പെട്ടെന്ന് ഒന്ന് എത്തിച്ചുതന്നാൽ അതിനെപ്പറ്റി മനസ്സിലാക്കാൻ കഴിയുമെന്നും ഇതുവരെ മഞ്ജു വാര്യർ എനിക്കെതിരെ അങ്ങനെ ഒരു ലീഗൽ നോട്ടീസ് അയച്ചിട്ടില്ലെന്നുമാണ് ശ്രീകുമാർ മേനോൻ പ്രതികരിച്ചിരുന്നത്.
https://www.facebook.com/Malayalivartha