മോഹന്‍ലാല്‍ വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് നാട്ടുകാരോട് സ്വര്‍ണം പണയം വെയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യത്തില്‍ അഭിനയിക്കുന്നു എന്ന വിമര്‍ശനവുമായി ശ്രീനിവാസന്‍, പുതിയ ചിത്രമായ ഞാന്‍ പ്രകാശനിലാണ് മോഹന്‍ലാലിനെ പരിഹസിക്കുന്ന സംഭാഷണം

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയെ തുടര്‍ന്ന് ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുണ്ടായ അഭിപ്രായഭിന്നത ഇപ്പോഴും നിലില്‍ക്കുന്നെന്ന് ഞാന്‍ പ്രകാശന്‍ എന്ന സിനിമ പറയുന്നു. ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ സൂപ്പര്‍ഹിറ്റായി ഓടുകയാണ്. തന്നെ കളിയാക്കി എടുക്കുന്ന സിനിമയാണെന്ന് അറിഞ്ഞിട്ടാണ് മോഹന്‍ലാല്‍ ഉദയനാണ് താരത്തില്‍ അഭിനയിച്ചത്. അത് നല്ല സിനിമയായിരുന്നു. എന്നാല്‍ ആ സിനിമയുടെ രണ്ടാംഭാഗം മോഹന്‍ലാലിനെ താറടിച്ച് കാണിക്കാനാണെന്ന് വ്യാപകമായ ആക്ഷേപം ഉണ്ടായി. വട്ടവട സരോജ്കുമാര്‍ എന്ന നടന്‍ ലെഫ്റ്റനെന്റ് കേണലാകാന്‍ നടത്തുന്ന കളികളും. തന്റെ സിനിമകള്‍ എട്ട് നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ഹിറ്റാണെന്ന് ഫാന്‍സുകാരെ കൊണ്ട് പറയിപ്പിക്കുന്ന സരോജ്കുമാര്‍ പക്ഷെ മോഹന്‍ലാലിന്‍െ തനി പകര്‍പ്പല്ല.
സരോജ്കുമാറിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമായിരുന്നു. മോഹന്‍ലാലിനെ കളിയാക്കുന്നതാണോ എന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂര്‍ ക്യാമറാമാന്‍ എസ്.കുമാറിനോടും സംവിധായകനോടും വിളിച്ച് ചോദിച്ചിരുന്നു. അതോടെ ആന്റണി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാന്‍ ആരോപിച്ചു. സിനിമയ്ക്ക് പബഌസിറ്റി കിട്ടാനുള്ള തന്ത്രമായിരുന്നെങ്കിലും പടം എട്ട് നിലയില്‍ പൊട്ടി. എസ്.കുമാറുമായി 30 വര്‍ഷത്തിലധികത്തെ ബന്ധം ഉള്ളത് കൊണ്ടാണ് വിളിച്ചതെന്ന് ആന്റണി പിന്നീട് വ്യക്തമാക്കിയിരുന്നു. ഉദയനാണ് താരത്തില്‍ മോഹന്‍ലാലിന്റെ അച്ചാര്‍ ബിസിനസിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു.
എണ്‍പതുകളുടെ പകുതി മുതല്‍ മോഹന്‍ലാലും ശ്രീനിവാസനും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന് ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ എഴുതിയതും ശ്രീനിവാസനാണ്. ഒരു നാള്‍ വരും എന്ന ചിത്രമാണ് മോഹന്‍ലാലിന് വേണ്ടി ശ്രീനിവാസന്‍ അവസാനം എഴുതിയത്. അത് പരാജയമായിരുന്നു. ശ്രീനിവാസന്റെ സരോജ്കുമാര്‍ തന്നെ ഉദ്ദേശിച്ചല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ, അവസരം കിട്ടുമ്പോഴൊക്കെ ശ്രീനിവാസന്‍ മോഹന്‍ലാലിനിട്ട് കൊട്ടുകൊടുക്കുക പതിവാണ്. മോഹന്‍ലാലിന് നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും ഉദയനാണ് താരത്തിലെ സംവിധായകന്റെ കഥാപാത്രം തനായിരുന്നു ചെയ്യേണ്ടിയിരുന്നെന്നും മോഹന്‍ലാലിന് അത് വേണമെന്ന് വാശിപിടിച്ചത് കൊണ്ടാണ് നല്‍കിയതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനും സത്യന്‍അന്തിക്കാടും ഒന്നിച്ച ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ നായകനായ ഫഹദ് ഫാസിന്റെ പ്രകാശന്‍ ശ്രീനിവാസന്റെ ഗോപാല്‍ജിയോട് പണം കടം ചോദിക്കുന്നു. കാശില്ലെന്ന് പറയുമ്പോള്‍ വീട്ടില്‍ ഭാര്യയുടെ ആഭരണങ്ങള്‍ കാണില്ലേ. അത് എടുത്ത് കൂടേ... വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനാ... നാട്ടില്‍ തേടി നടപ്പൂ... എന്ന് കേട്ടിട്ടില്ലേ- ഫഹദ് ഫാസില്‍ ചോദിക്കുന്നു. അങ്ങനെ പറഞ്ഞവന്റെ വീട്ടില്‍ കാണും സ്വര്‍ണമെന്ന് ശ്രീനിവാസന്റെ ഗോപാല്‍ജി മറുപടി നല്‍കുന്നു. തിയേറ്ററില്‍ ആ ഡയലോഗിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. പ്രമുഖ സ്വകാര്യബാങ്കിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണ് , വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനാ... നാട്ടില്‍ തേടി നടപ്പൂ... ഞാന്‍ പ്രകാശനും ഈ ഡയലോഗും ഹിറ്റായതോടെ മോഹന്‍ലാല്‍ ഫാന്‍സ് ഇനി ശ്രീനിവാസനെതിരെ തിരിയുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha