സൊനാക്ഷിയുടെ പ്രണയം പോയ പോക്കേ...

യുവനായികമാരില്‍ തിളങ്ങി നില്‍ക്കുന്ന സൊനാക്ഷി സിന്‍ഹയുടെ പ്രണയമാണ് ഇപ്പോഴത്തെ ചൂടുള്ള സംസാര വിഷയം. സല്‍മാന്‍ ഖാന്റെ ശിഷ്യനായ സഹീര്‍ ഇക്ബാലാണ് കാമുകനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സൊനാക്ഷി. സല്‍മാന്‍ ഖാന്റെ പിറന്നാളിന് സൊനാക്ഷിയെത്തിയപ്പോള്‍ കൂടെ അനുഗമിച്ചത് സഹീര്‍ ഇക്ബാല്‍ ആയിരുന്നു.
സൊനാക്ഷിയുടെ പിറന്നാളിന് സഹീര്‍ ഇന്‍സ്റ്റാഗ്രാമില്‍ ആശംസകള്‍ നല്‍കിയതും ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രശസ്ത മോഡലായ സഹീര്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. സുഹൃത്തിന്റെ മകനായ സഹീറിനെ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിക്കുന്നത് സല്‍മാനാണ്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ കൂടിയാണ് സല്‍മാന്‍ഖാന്‍. സൊനാക്ഷിയെയും സിനിമയില്‍ എത്തിച്ചത് സല്‍മാന്‍ ഖാന്‍ ആണ്.

https://www.facebook.com/Malayalivartha























