പന്ത്രണ്ട് മാസവും പന്ത്രണ്ട് ചിത്രങ്ങളുമായി പൊളിച്ചടുക്കി ഷക്കീലയുടെ കലണ്ടര്‍

സില്‍ക്ക് സ്മിതയ്ക്ക് പിന്നാലെ ഷക്കീലയുടെ ജീവിതകഥയും വെള്ളിത്തിരയില്‍ എത്തുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ്‌ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത് റിച്ച ഛദ്ദയാണ്. ആ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത ഷക്കീലയുടെ കലണ്ടര്‍ പുറത്തു വരുകയാണ്.
ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് കലണ്ടര്‍ പുറത്തിറക്കുന്നത്. ഷക്കീലയുടെ 12 രൂപങ്ങളാണ് കലണ്ടറില്‍ ഉണ്ടാവുക. ഇതിനായുള്ള തയ്യാറെടുപ്പിലാണ് നടി റിച്ച ഛദ്ദ. 1990 കളില്‍ ആരാധകരുട ഹാര്‍ട്ട്ബീറ്റീസ് കൂട്ടിയ 12 കഥാപാത്രങ്ങളുടെ വേഷത്തിലാകും താരം റിച്ച എത്തുക. ഇതിന്റെ തയ്യാറെടുപ്പിലാണ് നടി റിച്ച ഛദ്ദ.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഷക്കീലയുടെ 12 കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള കലണ്ടര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തില്‍ നിന്നാണ് ഇതുണ്ടായിരിക്കുന്നത്. നടി റിച്ച ഛദ്ദ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം പുറത്തു വന്ന പോസ്റ്ററില്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതായായി അര്‍ദ്ധ നഗ്‌നായായി താരം പ്രത്യക്ഷപ്പെട്ടത്. രണ്ടാമത്തെ പോസ്റ്ററില്‍ മദ്യത്തിന്റെ ഗ്ലാസില്‍ മോണോബിക്കിനി ധരിച്ച് ഇറങ്ങി നില്‍ക്കുന്നതാണ്. ഇത് രണ്ടാമത്തെ പോസ്റ്ററാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിച്ച ഛദ്ദയാണ് ട്വിറ്റര്‍ പേജിലൂടെ പേസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
ഷക്കീലയുടെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാത്തും അറിയാത്തതുമായ സംഗതികളാണ് ചിത്രത്തിലൂടെ പറയുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി എത്തുന്ന റിച്ച ഛദ്ദയാണ്. ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍ എന്ന ടാഗലൈനോടു കൂടിയാണ് ചിത്രം പുറത്തു വരുന്നത് . ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തില്‍ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവര്‍ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും നടി റിച്ച തന്നെ വ്യക്തിമാക്കിയിരുന്നു. കൂടാതെ ഇതേ അഭിപ്രായം തന്നെയാണ് സംവിധായകനും പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha























