കരീബിയന്‍ ബീച്ചിലെ താരത്തിന്റെ ഊഞ്ഞാലാട്ടം...

ബോളിവുഡും ഹോളിവുഡും ആഘോഷമാക്കിയ താരവിവാഹമായിരുന്നു പ്രിയങ്കയുടേത്. പ്രിയങ്ക ചോപ്രനിക് ജോനാസ് താരങ്ങളുടെ വിവാഹം
ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു ചടങ്ങുകള്‍. വിവാഹശേഷം ഇരുവരും ക്രിസ്മസ് ആഘോഷത്തിനായി ലണ്ടനിലേക്ക് പോയിരുന്നു. പിന്നീട് ന്യൂയോര്‍ ആഘോഷം സ്വിറ്റ്‌സര്‍ലാന്‍ഡിലാക്കി.
ഇപ്പോഴിതാ, ഹണിമൂണ്‍ ആഘോഷത്തിനായി കരീബിയനിലേക്ക് എത്തിയിരിക്കുകയാണ്. കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നിക്കിനൊപ്പം നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബിക്കിനിയിട്ട് കുട്ടികളെ പോലെ ഊഞ്ഞാലാടുന്ന ചിത്രങ്ങള്‍ ആരാധകരുടെ മനംകവര്‍ന്നു.

സ്വിമ്മിങ് പൂളിനരികില്‍ ഫ്‌ലോറല്‍ ഓഫ് ഷോല്‍ഡര്‍ മാക്‌സി അണിഞ്ഞ് നിക്കിന്റെ പുറംവശത്ത് ചാഞ്ഞുനില്‍ക്കുന്ന ചിത്രമാണ് നിക്ക് ആരാധകര്‍ക്കായി പങ്കുവെച്ചു. മിസ്റ്റര്‍&മിസിസ് ജൊനാസ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നിക്ക് എഴുതിയത്.

https://www.facebook.com/Malayalivartha























