ബിഗ് സ്‌ക്രീനില്‍ 90 മിനിറ്റ് പോണ്‍ പ്രദര്‍ശനം

ചൈനയിലെ കൂറ്റന്‍ സ്‌ക്രീനില്‍ അതും 90 മിനിറ്റ് പോണ്‍ പ്രദര്‍ശനം നടന്നത് വലിയ വാര്‍ത്തയായി. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ച ഇലക്ട്രോണിക് സ്‌ക്രീനിലാണ് പോണ്‍ വിഡിയോ പ്രദര്‍ശിപ്പിച്ചത്. പരസ്യം കാണിക്കേണ്ട സമയം കഴിഞ്ഞിട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യാറാണ് പതിവ്. എന്നാല്‍ സ്‌ക്രീന്‍ നിയന്ത്രിക്കുന്ന വ്യക്തി അത് ഓഫ് ചെയ്യാതെ വിഡിയോ കണക്ട് ചെയ്ത ലാപ്‌ടോപ് ഉപയോഗിച്ചു.
പരസ്യ വിഡിയോ ഫയലുകള്‍ സൂക്ഷിക്കുന്ന ലാപ്‌ടോപ് ഉപയോഗിച്ചാല്‍ പോണ്‍ വിഡിയോയും കണ്ടത്. ഇതോടെ നഗരത്തിലെ വലിയ സ്‌ക്രീനില്‍ പോണ്‍ പ്രദര്‍ശനം തുടങ്ങി. നഗരത്തിലൂടെ കടന്നു പോകുന്നവരെല്ലാം ഒരു നിമിഷം ഞെട്ടി തിരിഞ്ഞു നോക്കി, എന്നാല്‍ പ്രദേശത്ത് ട്രാഫിക് പ്രശ്‌നങ്ങളോ ആള്‍ക്കൂട്ടമോ കണ്ടില്ല.
പോണ്‍ പ്രദര്‍ശിപ്പിച്ച കൂറ്റന്‍ സ്‌ക്രീനിന്റെ വിഡിയോകളും ഫോട്ടോയും നിരവധി പേര്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ സോഷ്യല്‍മീഡിയകളിലാണ് ഫോട്ടോകള്‍ വൈറലായത്.

സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച നടക്കുമ്പോഴും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് സ്‌ക്രീന്‍ ഓഫ് ചെയ്തത് എന്നതാണ് മറ്റൊരു രസം. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.facebook.com/Malayalivartha























