Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വേദനയില്‍ ഹൃദയം നിന്നുപോയെന്ന് മോഹന്‍ലാല്‍; വീരപുത്രന്മാര്‍ക്ക് സല്യൂട്ടടിച്ച് മമ്മൂട്ടി

16 FEBRUARY 2019 01:24 PM IST
മലയാളി വാര്‍ത്ത

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കുടുംബത്തിന് വേണ്ടി പ്രാര്‍ഥിച്ചും പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു. ബോളിവുഡിനൊപ്പം ജവാന്മാരെ അനുസ്മരിച്ച് മലയാള ചലച്ചിത്രലോകത്തെ നടീനടന്മാരും രംഗത്തു വന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ആ ഹൃദയഭേദകമായ നോവിനെ അതിജീവിച്ച് തിരിച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാമെന്നും മോഹന്‍ലാല്‍ കുറിച്ചു.


പുല്‍വാമയില്‍ ജവാന്മാര്‍ക്കെതിരെ ഉണ്ടായ ആക്രമണം അത്യന്തം ദുഃഖകരമാണെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആക്രമണത്തില്‍ പരുക്കേറ്റ ജവാന്മാര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യയുടെ വീരപുത്രന്മാര്‍ക്ക് സല്യൂട്ട് അര്‍പ്പിച്ചാണ് മമ്മൂട്ടി ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.


മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങളും രംഗത്തെത്തി. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ താരങ്ങള്‍ ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്തകള്‍ ദുഖിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് മനസ്സെന്നും പ്രതികരിച്ചു.
അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, അഭിഷേക് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് എന്നിവര്‍ ട്വിറ്ററിലൂടെ ജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

ജവാന്മാരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു എന്നായിരുന്നു മാധുരി ദീക്ഷിതിന്റെ പ്രതികരണം. പുല്‍വാമയില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നെന്ന് ആമിര്‍ ഖാന്‍ കുറിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് പുല്‍വാമയില്‍ നടന്നതെന്നായിരുന്നു രണ്‍വീര്‍ സിങ്ങിന്റെ പ്രതികരണം. 

പ്രണയം ആഘോഷിക്കുമ്പോള്‍ വെറുപ്പ് അതിന്റെ ഭീകരമുഖം പുറത്തെടുത്തു എന്ന് അഭിഷേക് ബച്ചന്‍. വെറുപ്പല്ല മറുപടി എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്. ഒരിക്കലും മറക്കാനാകാത്ത സംഭവമെന്ന് അക്ഷയ് കുമാര്‍ കുറിച്ചു.


അതേസമയം ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് അപലപിച്ചു. ശ്രീലങ്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, റഷ്യ തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ അവന്തിപോര പ്രദേശത്തുവെച്ചാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമയിലെ കാകപുര സ്വദേശിയായ ആദില്‍ അഹമ്മദാണ് ചാവേറായതെന്ന് പൊലീസ് അറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടെ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണാണിത്. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് സംഭവസ്ഥലത്ത് എത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.

പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് കൊല്ലപ്പെട്ടത്. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കം 44 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്. അതേസമയം പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്ലി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് എതിരെ നയതന്ത്ര സമ്മര്‍ദ്ദം കടുപ്പിക്കും. ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കും. യോഗത്തില്‍ ഇത് സംബന്ധിച്ച ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends