Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

അച്ഛനാണോ മകനാണോ നല്ല നടന്‍?’; ഞാൻ തന്നെ; കൈയ്യടി വാരിക്കൂട്ടി കാളിദാസ് ജയറാം

18 FEBRUARY 2019 10:25 AM IST
മലയാളി വാര്‍ത്ത

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് കാളിദാസ് ജയറാം. നടൻ ജയറാമിന്റെ മകന്‍ എന്ന വാത്സല്യം കൂടി മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ആഴമായി തന്നെ കാളിദാസിനോട് ഉണ്ട്.

അങ്ങനെയുള്ള ആ കൊച്ചു പയ്യൻ ഇപ്പോൾ മലയാളസിനിമയിലെ നായകനുമായി തന്റെ വ്യകതിമുദ്ര കുറിച്ചു. എന്നാലിതായിപ്പോൾ
അച്ഛനാണോ മകനാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ കാളിദാസ് പറയും ‘അത് ഞാന്‍ തന്നെ എന്ന്' .

സിനിമാ പാരഡീസോ ക്ലബ്ബിന്റെ സിപിസി സിനി അവാര്‍ഡ്‌സിന് അതിഥിയായി എത്തിയതായിരുന്നു കാളിദാസ്. പ്രേക്ഷകരോട് സംവദിക്കുമ്പോഴായായിരുന്നു ഒരു രസികന്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. ചോദ്യം ഇങ്ങനെ :- ‘അച്ഛനാണോ മകനാണോ നല്ല നടന്‍?’

ഉടൻ തന്നെ ഒട്ടും ആലോചിക്കാതെ കാളിദാസിന്റെ മറുപടിയുമെത്തി ‘അതു ഞാന്‍ തന്നെ,’ ചിരിച്ചുകൊണ്ടുള്ള കാളിദാസിന്റെ രസകരമായ മറുപടി കേട്ട് സദസ്സും പൊട്ടിച്ചിരിച്ചു. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്നും കാളിദാസ് പറഞ്ഞു.

പൂമരത്തില്‍ തന്റെ മുഴുവന്‍ കഴിവും ഉപയോഗപ്പെടുത്താന്‍ സാധിച്ചോ എന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു കാളിദാസിന്റെ ഉത്തരം.

‘എനിക്ക് തോന്നുന്നില്ല ലാലേട്ടന്റെ മുഴുവന്‍ കഴിവ് പോലും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. പിന്നെയാണോ എന്റെ. വന്നിട്ടല്ലേ ഉള്ളൂ,’ കാളിദാസ് പറഞ്ഞു.

അച്ഛൻ അഭിനയിച്ച ചിത്രത്തിൽ ഏതാണ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതെന്ന് ചോദിച്ചപ്പോൾ അത് ‘കേളി’ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ മോശമാകുമ്പോൾ നന്നായി വിമർശിക്കാറുണ്ടെന്നും കാളിദാസ് പറഞ്ഞു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു അര്‍ജന്റീന ആരാധകനായ വിപിനന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ താനൊരു അര്‍ജന്റീന ഫാനോ ബ്രസീല്‍ ഫാനോ അല്ലെന്നും, പക്ഷെ ഏതു ടീമിന്റെ ഫാനാണെന്ന് പറയില്ലെന്നും പറഞ്ഞ് കാളിദാസ് വീണ്ടും സദസ്സിനെ ചിരിപ്പിച്ചു. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

ഒരു താരത്തിന്റെ മകനായതുകൊണ്ട് മാത്രം സിനിമയില്‍ തിളങ്ങാന്‍ സാധിക്കും എന്ന് കരുതുന്നില്ലെന്ന് കാളിദാസ് അഭിപ്രായപ്പെട്ടു. മലയാളി പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് തോന്നിയിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (2 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (9 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (9 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (10 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends