Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഡബ്ല്യൂസിസി ആണിനെതിരെ പെണ്ണെന്ന നിലയിലാകരുത്: ദീപിക പദുക്കോണ്‍

23 FEBRUARY 2019 11:52 AM IST
മലയാളി വാര്‍ത്ത

 മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി നല്ലൊരു ആശയമാണെന്നും ബോളിവുഡിലും അതാകാമെന്നും നടി ദീപിക പദുക്കോണ്‍. എന്നാല്‍ ആണിനെതിരെ പെണ്ണെന്ന നിലയിലേയ്ക്കാകരുതെന്നും താരം പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്മാരുണ്ടന്നും. ആണിനെതിരേ പെണ്‍ എന്ന നിലയിലാകരുത്. ആണുങ്ങളെ മാറ്റിനിര്‍ത്തിയാകരുത് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കേണ്ടത്. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. മീടു മൂവ്‌മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ല – ദീപിക വ്യക്തമാക്കി. കൊച്ചിയില്‍ ഐ.എ.എ. ലോക ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തക അനുരാധ സെന്‍ഗുപ്തയുമായി സംസാരിക്കുകയായിരുന്നു താരം.

കൂടാതെ ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് താനെന്ന് ദീപിക സമ്മതിച്ചു. പക്ഷേ, ആ നിലയിലേക്ക് എത്തിയത് പോരാട്ടങ്ങളിലൂടെയാണ്. കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ചെയ്തില്ല. ഇഷ്ടപ്പെട്ട കഥകള്‍ കിട്ടാഞ്ഞതാണ് കാരണം. ആസിഡ് ആക്രമണം അതിജീവിച്ച ഒരാളെക്കുറിച്ച് പറയുന്ന സിനിമയാണ് ഇനി ചെയ്യുന്നത്. ആദ്യമായി സിനിമ നിര്‍മിക്കുകയും ചെയ്യുന്നു. പരസ്യത്തിന് മോഡലാകുമ്പോഴും പണത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ബ്രാന്‍ഡ് മൂല്യത്തിനാണ് മുഖ്യപരിഗണന.

തനിക്ക് ഉണ്ടായിരുന്ന വിഷാദരോഗത്തെ കുറിച്ചും ദീപിക തുറന്ന് പറഞ്ഞു.

'2014ലാണ് അസ്വസ്ഥതയുണ്ടായത്. ആകെ തകര്‍ന്നു. സ്വഭാവരീതികളില്‍ മാറ്റംവന്നു. എഴുന്നേല്‍ക്കാന്‍ പോലും മടിയായി. ആദ്യമൊക്കെ എന്താണ് കാരണമെന്ന് മനസ്സിലായില്ല. അമ്മയ്ക്കാണ് ഇത് വിഷാദരോഗമാണെന്ന് തോന്നിയത്. അപ്പോള്‍ത്തന്നെ ഡോക്ടറുടെ സേവനം ലഭിച്ചു. അമ്മയ്ക്ക് സംശയം തോന്നിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്ത് സംഭവിക്കുമായിരുന്നെന്ന് അറിയില്ല. സമൂഹത്തിലെ ഏത് തട്ടിലുള്ളവര്‍ക്കും ഈ രോഗം വരാം. വേണ്ടത്ര അവബോധമില്ലാത്തതിനാലും അപമാനം ഭയന്നും പലരും പുറത്തു പറയില്ല. അത് കൂടുതല്‍ അപകടമാണ്. എനിക്ക് വിഷാദരോഗമുണ്ടെന്ന് ഞാന്‍ തന്നെയാണ് തുറന്നു പറഞ്ഞത്. നമ്മുടെ വാക്കുകള്‍ക്ക് പ്രസക്തിയുള്ള വിഷയമാണെങ്കില്‍ പൊതുകാര്യങ്ങളിലും അഭിപ്രായം പറയണമെന്നാണ് നിലപാട്.' ദീപിക പറഞ്ഞു

വിശ്വസ്തത പുലര്‍ത്തുകയാണ് പ്രധാനം. ഫാന്‍സുമായി ബന്ധം പുലര്‍ത്താന്‍ നല്ലതാണ്. പക്ഷേ, എന്ത് ഷെയര്‍ ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും അറിഞ്ഞിരിക്കണം എന്നായിരുന്നു സോഷ്യല്‍ മീഡിയയെ പറ്റിയുള്ള ദീപികയുടെ പ്രതികരണം.

'ഇരുപതോളം ബ്രാന്‍ഡുകളുണ്ട്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനും അത്ര തന്നെ കാണുമല്ലോയെന്ന ചോദ്യത്തിന് രണ്ടുപേരും കല്യാണം കഴിച്ചത് അതുകൊണ്ടാണെന്നും അതോടെ പരസ്യരംഗം ഞങ്ങളുടെ കുത്തകയായെന്നും' തമാശയായി ദീപിക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (4 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (11 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (12 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends