Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...


ലെനയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍..കുഴിമന്തിയല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ.. ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവർ ആരാണ് ?


പാലക്കാടിന് വീണ്ടും അടിപതറുന്നു.. പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡന പരാതി..അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി..


ഇറാനിൽ വൻ ആക്രമണം.. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്ഫഹാനിലെ ആയുധശാലയെ തകർത്ത് അമേരിക്ക.. വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്..


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...

വിവാഹമുറപ്പിച്ചോ, ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ എന്നു പരിഭവിച്ച്‌ ഒരുപാട് ആളുകള്‍ ഇപ്പോള്‍ എന്നെയും വീട്ടുകാരെയും വിളിച്ചുകൊണ്ടിരിക്കുകയാണ്... തന്നെയും നടൻ ബാലയെയും ചേര്‍ത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് നിറകണ്ണുകളോടെ പ്രതീക്ഷ

25 FEBRUARY 2019 10:48 AM IST
മലയാളി വാര്‍ത്ത

നടന്‍ ബാലയുടെകടുത്ത ആരാധികയാണ് താനെന്ന് സീരിയൽ നടി പ്രതീക്ഷ വെളിപ്പെടുത്തിയിരുന്നു. റിമി ടോമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ബാലയോടുള്ള ആരാധനയെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞത്. അതിന് ശേഷമാണ് മറ്റൊരു പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയത്. സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിധികര്‍ത്താവായാണ് ബാലയെത്തിയത്. അന്നും താന്‍ ഈ ഇഷ്ടത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം ഫോട്ടോയും എടുത്തിരുന്നു. അത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു ഇരുവരെയും കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

എന്നാൽ സോഷ്യൽ മീഡിയ അതിര് കടക്കുന്നുവെന്നായപ്പോൾ ബാല പൊട്ടിത്തെറിച്ച് സത്യാവസ്ഥയുമായി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്രതീക്ഷയും രംഗത്തെത്തിയിരിക്കുന്നത്. തന്നെയും നടന്‍ ബാലയെയും ചേര്‍ത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച്‌ സീരിയല്‍ നടി പ്രതീക്ഷ. പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതോര്‍ത്ത് ഏറെ ദു:ഖമുണ്ടെന്നും പ്രതീക്ഷ പറയുന്നു. 'ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഇഷ്ടമുള്ളവര്‍ എനിക്കവരെ ഇഷ്ടമാണ്, ആരാധനയാണ് എന്നൊക്കെ പറയാറില്ലേ? ആ ഒരര്‍ത്ഥത്തിലാണ് ഞാനും പറഞ്ഞത്', പ്രതീക്ഷ പറയുന്നു. 'ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ആദ്യമായി കാണുന്നത്. എന്റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

നേരിട്ടു കണ്ടപ്പോള്‍ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിള്‍ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച്‌ അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതല്‍ വിഷമം' പ്രതീക്ഷ പറഞ്ഞു. വിവാഹമുറപ്പിച്ചോ, ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ എന്നു പരിഭവിച്ച്‌ ഒരുപാട് ആളുകള്‍ ഇപ്പോള്‍ തന്നെയും വീട്ടുകാരെയും വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതീക്ഷ പറയുന്നു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയില്‍ വെച്ച്‌ അവതാരക റിമി ടോമിയോട് അതിഥിയായെത്തിയ പ്രതീക്ഷ ബാലയോടുള്ള ആരാധന തുറന്നുപറഞ്ഞിരുന്നു, അവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം.

തുടര്‍ന്ന് ഇരുവരുമൊന്നിച്ച്‌ തകര്‍പ്പന്‍ കോമഡിയിലും പങ്കെടുക്കാനെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും വച്ച്‌ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വ്യാജവാര്‍ത്തകള്‍ ട്രെന്‍ഡിങായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ബാല വികാരധീനനായി ലൈവിലെത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷം താന്‍ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച്‌ തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്.

എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച്‌ മിണ്ടാതിരുന്നത്. തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച്‌ ഈ കേരള മണ്ണില്‍ നില്‍ക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച്‌ വേട്ടയാടരുതെന്നും താരം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...  (10 minutes ago)

THRISSUR ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു  (33 minutes ago)

PALAKKAD രഹസ്യമൊഴി രേഖപ്പെടുത്തി  (50 minutes ago)

വിഡിയോ പുറത്തുവിട്ട് ട്രംപ്,  (56 minutes ago)

നാളെ എല്ലാം മാറി മാറിയും ശമ്പളം കുറയും ഇന്ന് 12 മണി-ക്ക് APRIL 1 -ന് രാജ്യത്ത് ഈ 15 മാറ്റങ്ങൾ  (1 hour ago)

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണം; മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

എഫ്‌സിആര്‍എ ഭേദഗതിബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് അതിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ വേണ്ടി; എഫ്‌സിആര്‍എ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കില്‍ എഫ്‌സിആര്‍എ റദ്ദാകുമെന്ന്  (1 hour ago)

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (2 hours ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (2 hours ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (3 hours ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (3 hours ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (3 hours ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (3 hours ago)

Malayali Vartha Recommends