Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇരുമതവിഭാഗത്തിൽപ്പെട്ട കമിതാക്കളുടെ വിവാഹം മുടക്കി ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍; ഉദ്ദേശിച്ച കാര്യം നടന്നതുകൊണ്ട് പോസ്റ്റ് പിൻവലിക്കുന്നെന്നും ശ്രീജ

28 FEBRUARY 2019 04:11 PM IST
മലയാളി വാര്‍ത്ത

ഇരുമതവിഭാഗത്തിൽപ്പെട്ട കമിതാക്കളുടെ വിവാഹം തടയാനുള്ള ശ്രമവുമായി ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍. അതും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകുന്നവരുടെ കാര്യത്തിലാകുമ്പോൾ ഇപ്പോള്‍ അവതാരികയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രോഷം പുകയുകയാണ്.

വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസിന്റെ ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെല്‍പ്പലൈന്‍ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായര്‍ പറഞ്ഞത്. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകര്‍ത്തിയതാണെന്നാണ് പോസ്റ്റില്‍ നിന്നുള്ള സൂചിപ്പിക്കുന്നത്.


കൊല്ലം ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസാണ് ശ്രീജയുടെ ആഹ്വാനപ്രകാരം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഈ ആഹ്വാനം സ്വീകരിച്ച ചിലര്‍ ഈ യുവാക്കളുടെ വിവാഹം മുടക്കിയതായും അവകാശപ്പെടുന്നു. 'എന്തിനാണിങ്ങനെ വര്‍ഗ്ഗീയത പരത്തുന്നത്? സ്‌പെഷ്യല്‍ മാര്യേജ് ആക്ടിനെ അധിക്ഷേപിക്കുക ആണ് ചെയ്യുന്നത്' എന്നിങ്ങനെ ശ്രീജ നായരെ രൂക്ഷമായി എതിര്‍ത്തും എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയമായി വിമര്‍ശിച്ചും പോസ്റ്റിന് ചുവടെ വാക്പോരും നടക്കുന്നുണ്ട്.

അതേ സമയം സംഭവം  വിവാദമായതോടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജ നായര്‍ രംഗത്തെത്തി. പോസ്റ്റ് ഇങ്ങനെ...

ഞാൻ എന്ത് ഉദ്ദേശിച്ചാണോ ഈ പോസ്റ്റ് ഇവിടെ ഷെയർ ചെയ്തത് അക്കാര്യം നടന്നതു കൊണ്ട് ഈ പോസ്റ്റ് പിൻവലിക്കുന്നു പ്രണയ വിവാഹത്തിനോ ഇന്റർ കാസ്റ്റ് മാര്യേജിനോ ഞാൻ എതിരല്ല. എന്നാൽ വിവാഹിതരാകാൻ തീരുമാനിക്കുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പാകതയും കൂടി ഉണ്ടാകണം. മിനിമം ഭർത്താവിനെങ്കിലും ഒരു ചെറിയ വരുമാനം ഉണ്ടാകണം. 21 വയസ്സായ ഭർത്താവിന് ഒരു ഡിഗ്രി / ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമേ ഈ പ്രായത്തിൽ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടാകൂ. പെൺകുട്ടിക്ക് 19 വയസ്സ്- എന്നെ തെറി വിളിക്കാനും വിമർശിക്കാനും നടക്കുന്നവരുടെ വീടുകളിൽ ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ഉണ്ടാകുമല്ലോ.

21 വയസ്സുള്ള ചെറുപ്പക്കാരും - വോട്ട് ഇടാൻ 18 വയസ്സ് പൂർത്തിയാക്കിയാൽ മതിയെങ്കിലും ഇനിയുള്ള കാലത്ത് ശക്തമായ ഒരു കുടുംബം വേണമെങ്കിൽ പക്വമായി ചിന്തിക്കുന്ന ഭാര്യ ഭർത്താക്കൻമാരും ജീവിക്കാനുള്ള വരുമാന മാർഗ്ഗവും ഉണ്ടാകണം. ഫെയിസ് ബുക്കിൽ വിമർശിക്കാനും തെറി വിളിക്കാനും ഇതിന്റെ ഒന്നും ആവശ്യമില്ല എങ്കിലും നെറ്റ് ചാർജ് ചെയ്യാൻ കാശ് തന്നെ വേണം. കുടുംബത്തിന്റെ സപ്പോർട്ട് ഇല്ലാത്ത പ്രണയ വിവാഹങ്ങൾക്ക് വരുമാന മാർഗം ഒന്നും ഇല്ലാത്ത ഒരു ഘട്ടം വന്നാൽ അതുവരെ ഉണ്ടായിരുന്ന പ്രണയത്തിന്റെ നിറവും മണവുമൊക്കെ അങ്ങ് പോകും. പിന്നെ നടക്കുന്ന കാര്യങ്ങൾ ഓരോരുത്തർക്കും സ്വയം ചിന്തിക്കാവുന്നതേ ഉള്ളൂ.

കാര്യങ്ങൾ മനസ്സിലാക്കാൻ കണ്ണൊന്ന് തുറന്ന് ചുറ്റും നോക്കിയാൽ മതി. പക്ഷേ കണ്ണടച്ചു വച്ചിട്ട് ചുറ്റും ഇരുട്ടാണ് - ഒന്നും കാണാനാകുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends