Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

വർക്കലയിലെ ബീച്ച് റിസോട്ടിൽ ആടിത്തിമിർത്ത് ജൂഹി!! ഇത് ലച്ചു തന്നെയാണോ?.. കണ്ണ് തള്ളി ആരാധകർ

21 JULY 2019 10:57 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്ബര ഹിറ്റായത്.

പരമ്ബര മാത്രമല്ല അതിലെ കാഥാപാത്രങ്ങളും പരമ്ബരയ്‌ക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. നീലുവിന്റെയും ബാലുവിന്റെയും രണ്ടാമെത്ത മകളായിയെത്തിയ സുന്ദരിക്കുട്ടിയാണ് പ്രേക്ഷരുടെ ലെച്ചുവായ ജൂഹി റുസ്തകി. 1998 ജൂലൈ പത്തിന് രാജാസ്ഥാനിലായിരുന്നു ജൂഹി രുസ്തഗി ജനിച്ചത്. അച്ഛന്‍ രാജാസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്‌നാട്ടുകാരിയുമായിരുന്നു. ജനിച്ചത് രാജസ്ഥാനില്‍ ആണെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയില്‍ എത്തിയതിന് ശേഷമാണ് ലെച്ചു എന്ന പേരില്‍ അറിയപ്പെടുന്നത്.

ജൂഹി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജൂഹി പുറത്ത് വിടുന്ന ചിത്രങ്ങള്‍ അതിവേഗം തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാവുന്നത്. തനിക്ക് എറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് എന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള വീഡിയോ ആണ് ജൂഹി പങ്കുവെച്ചിരിക്കുന്നത്. വര്‍ക്കലയിലെ ക്ലിഫ് സ്റ്റോറീസില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമായിരുന്നു പുറത്ത് വന്നത്. പിന്നാലെ തന്നെ തരംഗമായി മാറിയിരിക്കുകയാണ്. ജൂഹി രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. സ്‌കുളില്‍ പഠിക്കുമ്ബോള്‍ സ്റ്റേറ്റ് തലത്തില്‍ നിരവധി മത്സരങ്ങളില്‍ ജൂഹി പങ്കെടുത്തിരുന്നു. കേരള കലാമണ്ഡലത്തില്‍ നിന്നും ക്ലാസികല്‍ ഡാന്‍സ് പഠിച്ച ജൂഹി 2015 ലാണ് ടെലിവിഷന്‍ പരമ്ബരയിലൂടെ കരിയര്‍ ആരംഭിക്കുന്നത്. ഉപ്പും മുളകും പരമ്ബരയില്‍ എത്തിയതിന് ശേഷമാണ് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അച്ഛന് ബിസിനസ് ആയിരുന്നതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും ഞാനും ചേട്ടനും വളർന്നത് കന്യാകുമാരി മുതൽ ദൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അതൊരു വലിയ ശൂന്യതയായിരുന്നു. കുറച്ചുകാലമെടുത്തു അതുമായി പൊരുത്തപ്പെടാൻ. താമസിച്ച വീടുകളിൽ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി എന്ന സ്ഥലത്ത് താമസിച്ച വീടാണ്. ഒരു നാട്ടുമ്പുറമായിരുന്നു. നല്ല സ്നേഹമുള്ള അയൽക്കാർ. സമയപ്രായത്തിലുള്ള നിരവധി കൂട്ടുകാർ. കളികൾ. വീട്ടിൽ ആ സമയത്ത് ആടും കോഴിയുമൊക്കെയുണ്ടായിരുന്നു. അതു വിട്ടുപിരിയുമ്പോൾ നല്ല വിഷമമായിരുന്നു. താരത്തിന്റെ വലിയൊരു സ്വപ്നമാണ് സ്വന്തമായൊരു വീട്. പിന്നെ കേരളം വിടണം. മറ്റേതെങ്കിലും നഗരത്തിൽ കൂടുകൂട്ടണം. ജീവിതത്തിലെ ഭൂരിഭാഗവും ഇവിടുത്തെ വാടകവീടുകളിൽ ആയിരുന്നല്ലോ ചെലവഴിച്ചത്. ഇത്രയും കാലം ചെറിയ സൗകര്യങ്ങളിൽ കഴിഞ്ഞതുകൊണ്ട് ചെറിയ വീടുകളോടാണ് ഇഷ്ടം. ഫ്ളാറ്റുകളോട് താൽപര്യമില്ല. മണ്ണിൽ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരണം. അങ്ങനെ ചെറിയ ആഗ്രഹങ്ങൾ... കുറച്ചു കാശ് സമ്പാദിച്ചു അതുപോലെ ഒരുവീട് പണിയുന്നതിനായി കാത്തിരിക്കുകയാണ് ഞാനും അമ്മയും ചേട്ടനും. ജൂഹി പറയുന്നു.ഉപ്പും മുളകിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായി. കാക്കനാട് വാഴക്കാലയുള്ള ഒരു വീട്ടിലാണ് ഷൂട്ട്. ഇപ്പോൾ ആ വീടും കുടുംബവും സ്വന്തം വീടുപോലെയാണ്. ഞാനും അമ്മയും ചേട്ടനും ഇപ്പോൾ താമസിക്കുന്നത് ഇരുമ്പനത്താണ്. ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി ഞങ്ങൾ കാക്കനാടുള്ള വാടകവീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (27 minutes ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (1 hour ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (2 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (2 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (3 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (3 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (3 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (3 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (3 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (3 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (5 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (5 hours ago)

ശബരിമല സ്വർണ കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ  (6 hours ago)

Malayali Vartha Recommends