ഡേറ്റിംഗിന് തയ്യാർ ! സനുഷയുടെ ആഗ്രഹത്തിന് 'യെസ്' മൂളി വിജയ്

തെന്നിന്ത്യയിലെ മുൻ നിര നായകനായി വളർന്നുകൊണ്ടിരിക്കുന്ന താരമാണ് വിജയ് ദേവർകൊണ്ട. ഈയിടെ വിജയ് ദേവർകൊണ്ട കൊച്ചിയിലെത്തിയിരുന്നു. വൻ വരവേൽപ്പാണ് താരത്തിന് അന്ന് ലഭിച്ചത്. തുടർന്ന് കൊച്ചിയിലെത്തിയ വിജയയെ കണ്ടതിന്റെ സന്തോഷം മലയാളികളുടെ പ്രിയ നടി സനുഷയും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ താനുമായി ഡേറ്റിങ്ങിനു തയ്യാറാണോ എന്നും തരത്തിലുള്ള ചോദ്യവുമായി താരമെത്തിയിരുന്നു. സനുഷയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട്ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. യെസ്, ഒഫ്‌കോഴ്‌സ്, ഇതായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി.
സന്തോഷമായില്ലേ സനുഷയെന്നായിരുന്നു അവതാരകന്റെ കമന്റ്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു കാര്യം ചോദിച്ചതെന്നതിനെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു.
കുട്ടിക്കാലം മുതലേ തന്നെ നടനാവണമെന്ന് ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. സിനിമയായിരുന്നു പാഷന്‍. ഫെയിമും സെലിബ്രിറ്റി ഇമേജുമായിരുന്നില്ല ആകര്‍ഷിച്ചത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. ചുറ്റിലുമുള്ളവരാല്‍ അംഗീകരിക്കപ്പെടുക, സാമ്പത്തികഭദ്രത തുടങ്ങിയ കാര്യങ്ങള്‍ നേടണമെന്നും ഉദ്ദേശിച്ചിരുന്നു. -വിജയ് പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത സുഹൃത്താണ്. തങ്ങള്‍ ഇരുവരും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. ഏത് സമയത്തും വിളിച്ച് അന്തിനെക്കുറിച്ചും സംസാരിക്കാറുണ്ട്. മഹാനടിക്ക് ശേഷമാണ് തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായത്. ആദ്യ കാഴ്ചയില്‍ത്തന്നെ തങ്ങള്‍ സൗഹൃദത്തിലായിരുന്നുവെന്നും സഹോദരനെപ്പോലെയാണ് അദ്ദേഹമെന്നും താരം പറയുന്നു.
തെലുങ്ക് സിനിമയുടെ മാത്രമല്ല മലയാളികളുടേയും പ്രിയതാരമാണ് വിജയ് ദേവരകൊണ്ട. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വിജയ് . കേരളത്തില്‍ നിന്നും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മലയാളികളുടെ സ്‌നേഹത്തെക്കുറിച്ച് അറിയാമെന്നും നിരവധി തവണ താന്‍ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും വിജയ് പറഞ്ഞു. സിനിമയിലെ തുടക്കകാലത്ത് ദുരനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നമാണ് അദ്ദേഹം നടത്താറുള്ളത്. ഇന്നിപ്പോള്‍ ആരാധകരുടെ ഹരമാണ് ഈ താരം.
https://www.facebook.com/Malayalivartha

























