Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എന്റെ പൈസ തിന്ന് തീർത്തിട്ട് മിണ്ടുന്നോ"; സെറ്റില്‍ പലപ്പോഴും ഭക്ഷണം തന്നില്ല, വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥ; വെളിപ്പെടുത്തലുമായി മാല പാർവ്വതി

07 AUGUST 2019 04:05 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ നടി മാല പാർവ്വതി വിവാദപരമായ ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഹാപ്പി സര്‍ദാര്‍' എന്ന സിനിമയുടെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ചിലവില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയുണ്ടായെന്നും നടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അണിയറപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടെന്നും മാല പറഞ്ഞിരുന്നു.
എന്നാലിതായിപ്പോൾ ഇതിന്റെയൊക്കെ പിന്നിലെ സത്യാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് നടി. ഒരു പ്രമുഖ മാധ്യമത്തിന്റെ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് മാല തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.

സിനിമയില്‍ സ്ത്രികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്ന് പറയുമ്പോഴും വളരെ ദാരുണമായ അവസ്ഥയാണ് സിനിമാ ലൊക്കേഷനുകളിൽ നടക്കുന്നതെന്ന് മാല പറയുന്നു . വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥയാണ് പ്രൊഡ്യൂസറായ ഹസീബ് ഹനീഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പലപ്പോഴും സെറ്റില്‍ തനിക്ക് ഭക്ഷണം തന്നില്ലെന്നും ചിത്രത്തില്‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾക്ക് വണ്ടികൂലിപോലും നിർമ്മാതാവ് കൊടുത്തില്ലെന്നും അഭിമുഖത്തിൽ മാല പറയുന്നു.

ഇതുവരെ എണ്‍പത്തിയാറ് സിനിമകൾ ചെയ്‍ത വ്യക്തിയാണ് ഞാൻ. എന്റെ കരിയറിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെ കടന്നുപോവുന്നത്. ചിത്രത്തിൽ അഭിനയിച്ച 37 ദിവസം മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേന്ന് വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്ന സ്ഥലം ബ്ലോക്ക്‌ ആയിരുന്നു, പലപ്പോഴും ഈ കാര്യം പ്രൊഡക്ഷൻ ടീമിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൂത്രത്തിൽ അണുബാധയായി ഞാൻ ആശുപത്രിയിൽ പോവേണ്ടിവരെ വന്നു. തുടർന്ന് എന്റെ സ്വന്തം പണം മുടക്കിയാണ് ഞാൻ കാരവാൻ എടുത്തത്. ഇത് അവർക്ക് ഇഷ്‍ടമായില്ല. അതിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചു.

പല ദിവസവും ഭക്ഷണം തന്നില്ല. വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥയാണ് നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചിത്രത്തില്‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾക്ക് വണ്ടിക്കൂലിപോലും നിർമ്മാതാവ് കെടുത്തില്ല, ടോയ്‍ലെറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ആ കുട്ടികളും എന്റെ കാരവാനാണ് ഉപയോഗിച്ചത്. സിനിമയിലെ സംവിധായകരെ ഓർത്താണ് ഞാൻ ഷൂട്ടിംഗ് സമയത്ത് എല്ലാം സഹിച്ച് നിന്നത്. എന്നാലും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പ്രതികരിച്ചു. "എന്റെ പൈസ തിന്ന് തീർത്തിട്ട് മിണ്ടുന്നോ" എന്നാണ് നിർമ്മാതാവ് ഹസീബ് ഹനീഫ് ചോദിച്ചത്.

നിർമ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടായിരുന്നു. പലപ്പോഴും സെറ്റിൽ പരസ്‍പരം മിണ്ടാൻ പാടില്ലന്ന് അവർ നിയമം പുറപ്പെടുവിച്ചു. പുതിയതായി അഭിനയിക്കാൻ വന്ന കുട്ടികളെ ഭീക്ഷണിപ്പെടുത്തി. ഒരിക്കല്‍ സ്ത്രീകളുടെ റൂമില്‍ നിർമ്മാതാവിന്റെ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് കുറച്ചാളുകൾ അതിക്രമിച്ച് കയറി. ഇവരെ ഞാൻ ഇറക്കി വിട്ടു. അത് എന്നോടുള്ള ദേഷ്യത്തിന് കാരണമായി. നിര്‍മ്മാതാവിന്റെ കാഷ്യര്‍ സഞ്ജയ് പാലാണ് അവിടെ ഓരോ നിയമങ്ങൾ കൊണ്ടുവന്നത്. മര്യാദയില്ലാത്ത സംസാരമാണ് പലപ്പോഴായി അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

സെറ്റിലെ മോശം അവസ്ഥയെപറ്റിയും നിർമാതാവിന്റെ പെരുമാറ്റത്തെകുറിച്ചും ഞാൻ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചു. അവരുടെ ഭാഗത്ത് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. പ്രശ്നത്തിൽ ഇടപ്പെട്ടു. ഫേസ്‍ബുക്കിലൂടെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ സഞ്ജയ് പാൽ എന്നെ അപമാനിക്കുന്നത് മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ വിളിച്ച് കാര്യങ്ങൾ തിരക്കി. പ്രശ്‍നത്തിൽ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു. രഞ്ജി പണിക്കർ ,ബി ഉണ്ണികൃഷ്‍ണൻ, ഇടവേള ബാബു, രഞ്ജിത്ത് രജപുത്ര, സുരേഷ് കുമാർ, ഇവരെല്ലാം വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കി. എല്ലാവരും എന്നോടൊപ്പം നിന്നു.

ഈ സംഭവങ്ങൾ അറിഞ്ഞതോടെ ആന്റോ ജോസഫ് ഇടപ്പെട്ടു. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രൊഡക്ഷൻ കൺട്രോളർമാരുടെ മീറ്റിംഗ് വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ സെറ്റിലുണ്ടായ മോശം അവസ്ഥ അറിഞ്ഞതോടെ സിനിമയ്ക്ക് ബഡ്‍ജറ്റ് ഇടുമ്പോൾ സ്ത്രീകളുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ സിനിമ തുടങ്ങാൻ പാടില്ലെന്നും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തീരുമാനം എടുത്തു. ഡബ്യൂസിസിക്കും ഒരു കത്ത് അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends