Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ.. നടു ഉളുക്കി.. ക്ഷിണം കാണും..അതാ...തൃശൂര്‍ തേച്ചതോടെ ഇപ്പൊ പൊടിപോലും കാണാനില്ല; ജസ്റ്റ് റിമബബെർ ദാറ്റ് .. സുരേഷ്‌ഗോപിയെ തോണ്ടി സംവിധായകന്‍ നിഷാദ്!!

16 AUGUST 2019 12:32 PM IST
മലയാളി വാര്‍ത്ത

കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ മലബാറിന് വലിയ തോതിലുള്ള സഹായമാണ് തിരുവനന്തപുരം നഗരസഭയില്‍ നിന്ന് എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് മേയര്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയ്‌ക്കെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നിഷാദ്. സംവിധായന്‍ നിഷാദും നടനും എംപിയുമായ സുരേഷ് ഗോപിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലം ഏറെയായില്ല. സുരേഷ്‌ഗോപിയെ ലാക്കാക്കി നിഷാദ് സാമൂഹ്യമാധ്യമങ്ങളില്‍ തൊടുക്കുന്ന വാക് ശരങ്ങള്‍ വൈറലാകുകയും ചെയ്യുന്നുണ്ട്.

താരത്തിനെതിരേ സംവിധായകന്റെ ഏറ്റവും പുതിയ കുറിപ്പ് താരം മത്സരിച്ച തൃശൂരില്‍ നടക്കുന്ന ദുരിതാശ്വാസങ്ങളില്‍ പങ്കാളിയാകാത്തതിന്റെ പേരിലാണ്. തൃശൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ അനേകം നടന്മാര്‍ രംഗത്ത് വന്നപ്പോള്‍ സുരേഷ്‌ഗോപിയുടെ അസാന്നിദ്ധ്യത്തില്‍ തൃശൂരിനെ എടുത്തു പൊക്കാന്‍ നോക്കി നടുവുളുക്കി ക്ഷീണത്തിലിരിക്കുകയാണെന്നാണ് പരിഹാസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്ത് തൃശൂരിന് വേണ്ടി എപ്പോഴും ഞാ ഉണ്ടാകുമെന്നായിരുന്നു എന്നായിരുന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍. എംപിയായി തെരഞ്ഞടുക്കപ്പെട്ടാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൃശൂരിലേക്ക് താമസം മാറ്റുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ഇപ്പോള്‍ ദുരിതം അനുഭവിക്കുമ്ബോള്‍ സുരേഷ്‌ഗോപി എങ്ങുമില്ലെന്നതാണ് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ജയസൂര്യയുമെല്ലാം എത്തിയപ്പോള്‍ തൃശൂരിന്റെ എന്താവശ്യത്തിനും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സുരേഷ്‌ഗോപിയെ നിശിതമായി വിമര്‍ശിച്ചാണ് നിഷാദിന്റെ കുറിപ്പ്.


നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

just remember that...!!!
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്...

ഇതിവിടെ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍, ഈ ചിത്രം തന്നെ ഉത്തരം നല്‍കും... കംപാരിസണ്‍ അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല,പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍..ഇപ്പോള്‍ ഇതെഴുതുമ്ബോള്‍,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു...അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ...ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ...
അനന്തപദ്മനാഭന്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം...എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയില്‍ വരണം...ഒന്നു നിവര്‍ന്ന് നില്‍ക്കണമെങ്കില്‍....അത് ചരിത്രം...
തെക്കന്‍ മാസ്സാണ്...മരണ മാസ്സ്...

ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്...തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം..ക്ഷിണം കാണും..അതാ ...രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന്‍ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു...മോഹന്‍ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ...
just remember that...!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (4 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (7 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends