എന്തു വേണമെങ്കിലും ചെയ്‌തോളൂ...കുഴിച്ചിടുകയോ, ചുട്ടുകരിക്കുകയോ എന്തും; എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല; വിജയരാഘവന്റെ ചോദ്യത്തിന് എന്‍.എന്‍.പിള്ള നല്‍കിയ മറുപടി

അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെ അച്ഛനോട് ചോദിച്ചു, മരിച്ചു കഴിയുമ്ബോള്‍ ഏതെങ്കിലും വിശ്വാസത്തില്‍ വേണമല്ലോ അടക്കാന്‍. ആ സമയത്തെങ്കിലും എന്താണ് മനസില്‍ എന്നറിയണമല്ലോ. അപ്പോൾ അച്ഛൻ പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്‌തോളൂ...കുഴിച്ചിടുകയോ, ചുട്ടുകരിക്കുകയോ എന്തും. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി'.
വീട്ടിനടുത്ത് തന്നെയാണ് അച്ഛനെ സംസ്‌കരിച്ചത്. അച്ഛനെ ദഹിപ്പിക്കുകയായിരുന്നു. ദഹിപ്പിച്ചുവെന്ന് പറഞ്ഞാല്‍, സാധാരണ നമ്മുടെ വീടുകളിലൊക്കെ തെക്കു പടിഞ്ഞാറ് മൂലയ്‌ക്കാണ് സംസ്‌കരിക്കുന്നത്. അമ്മയെ മുത്തശ്ശിയെ ചിറ്റയെ ഒക്കെ അവിടെയാണ്. അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെയാണ് അച്ഛനോട് ചോദിച്ചത്. വിജയ രാഘവൻ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha